ഡേറ്റ ലീക്കിന് വന്‍തുക പിഴ ; കമ്പനികള്‍ക്ക് ഭീഷണിയായി ഓസ്‌ട്രേലിയയില്‍ പുതിയ നിയമം വരുന്നു


Photo: Gettyimages

സ്വകാര്യതാ ലംഘനങ്ങള്‍ക്കും വിവരച്ചോര്‍ച്ചകള്‍ക്കുമുള്ള ശിക്ഷ വര്‍ധിപ്പിക്കാന്‍ നിയമ നിര്‍മാണ നീക്കവുമായി ഓസ്‌ട്രേലിയന്‍ ഭരണകൂടം. നിലവില്‍ നല്‍കുന്ന പരമാവധി പിഴ ശിക്ഷയേക്കാള്‍ കൂടുതല്‍ തുകയാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. രാജ്യത്ത് ഐടി, സാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും കനത്ത വെല്ലുവിളിയാവും പുതിയ നിയമം.

പുതിയ ബില്‍ അനുസരിച്ച്, ഗുരുതരവും ആവര്‍ത്തിച്ചുള്ളതുമായ സ്വകാര്യതാ ലംഘനങ്ങള്‍ക്ക് പരമാവധി അഞ്ച് കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍ (263 കോടിയിലേറെ രൂപ) പിഴയോ അല്ലെങ്കില്‍ വിവര ചോര്‍ച്ചയിലൂടെ നേടിയ സാമ്പത്തിക നേട്ടത്തിന്റെ മൂന്നിരട്ടിയോ, കമ്പനിയുടെ അതാത് വര്‍ഷത്തെ വരുമാനത്തിന്റെ 30 ശതമാനമോ ശിക്ഷ വിധിക്കാം. നിലവില്‍ 22.2 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് പിഴ.



കമ്പനികള്‍ ശേഖരിക്കുന്ന വലിയ അളവിലുള്ള ഡാറ്റ അവര്‍ കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും വലിയ ശിക്ഷകള്‍ നല്‍കി നല്ല പെരുമാറ്റം ഉറപ്പാക്കുന്നതിനും ഓസ്‌ട്രേലിയയ്ക്ക് മെച്ചപ്പെട്ട നിയമങ്ങള്‍ ആവശ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെയ്ഫസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉണ്ടായ സ്വകാര്യതാ ചോര്‍ച്ചകള്‍ നിലവിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തത വെളിവാക്കുന്നതാണ്. ഡ്രെയ്ഫസ് പറഞ്ഞു. വലിയ വിവര ചോര്‍ച്ചകള്‍ക്ക് നല്‍കുന്ന ശിക്ഷകള്‍ അതുവഴി നടക്കുന്ന കച്ചവടത്തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വിവരങ്ങളുടെ ചോര്‍ച്ചകള്‍ സംഭവിക്കുമ്പോള്‍ ഓസ്‌ട്രേലിയയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കും വിധമാണ് പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: Australia to introduce heavy penalties for privacy data breaches

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented