അസൂസിന്റെ 'സെന്‍' ബ്രാന്റ് ഉല്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്, സെന്‍ഫോണ്‍ വില്പന നിര്‍ത്തും


ഫീച്ചര്‍ഫോണുകള്‍ക്ക് വേണ്ടി 'സെന്‍' എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008 ല്‍ സ്വന്തമാക്കിയതാണ് എന്ന് ടെലികേയര്‍ പറയുന്നു.

സൂസിന്റേതായി പുറത്തിറങ്ങുന്ന 'സെന്‍' ബ്രാന്റിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രാജ്യത്ത് വിലക്ക്. ഡല്‍ഹി ഹൈക്കോടതിയാണ് സെന്‍ ബ്രാന്റിലുള്ള ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞ് ഇടക്കാല ഉത്തരവിറക്കിയത്. എട്ട് ആഴ്ചയാണ് വിലക്ക്. സ്മാര്‍ട്‌ഫോണ്‍, ടാബ് ലെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ വിലക്ക് ബാധകമാവും. വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ഏറെ പ്രചാരമുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കേണ്ടി വരും.

അസൂസ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന 'സെന്‍' ട്രേഡ് മാര്‍ക്കിന് മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് ടെലികെയര്‍ നെറ്റവര്‍ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കേസില്‍ ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്.

ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി 'സെന്‍' എന്ന ട്രേഡ്മാര്‍ക്ക് തങ്ങള്‍ 2008 ല്‍ സ്വന്തമാക്കിയതാണ് എന്ന് ടെലികേയര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ 2014 ലാണ് അസൂസ് സെന്‍ ബ്രാന്റിലുള്ള സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്. സെന്‍ഫോണിന് പിന്നാലെ സെന്‍ബുക്ക് എന്ന് വിന്‍ഡോസ് കംപ്യൂട്ടറുകളും അസൂസ് പുറത്തിറക്കി.

സമാനമായ ട്രേഡ്മാര്‍ക്ക് ആണ് ഇരു കമ്പനികളും ഉപയോഗിക്കുന്നത് എന്ന് പ്രദമദൃഷ്ട്യാ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കോടതി സെന്‍ ബ്രാന്റ് ഉല്‍പന്നങ്ങളുടെ വില്‍പന തടഞ്ഞത്.

ടെലികെയറും സെന്‍ഫോണ്‍ എന്ന പേരില്‍ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അവര്‍ വാദിക്കുന്നു.

അസൂസ് മേധാവി ജോണി ശിഹ് സെന്‍ തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നതിനാലാണ് സെന്‍ ബ്രാന്റ് ഉപയോഗിക്കുന്നതെന്നും. അസൂസ് ട്രേഡ് മാര്‍ക്കിനൊപ്പം സെന്‍ഫോണ്‍ എന്ന് ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാവില്ലെന്നും അസൂസ് പറഞ്ഞു.

എന്തായാലും കോടതി വിധി പാലിക്കേണ്ടതുള്ളതിനാല്‍ വിപണിയിലുള്ള എല്ലാ സെന്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങളുടേയും വില്‍പന അസൂസ് നിര്‍ത്തിവെക്കേണ്ടി വരും. കേസില്‍ വ്യക്തമായ വാദം ഉന്നയിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ വിലക്ക് തുടരും.

Content Highlights: asus zenfone get sales ban,trademark infringe case, delhi highcourt

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented