Photo: ASUS
അസൂസ് റോഗ് ഫോണ്‍ 6, റോഗ് ഫോണ്‍ 6 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗെയിമിങ് സ്മാര്‍ട്ഫോണുകളുടെ ഗണത്തില്‍ പെടുന്ന ഈ ഫോണുകള്‍ക്ക് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍+ 1 പ്രൊസസര്‍ ചിപ്പ് ആണുള്ളത്. 18 ജിബി വരെ റാം ഉണ്ട്.
അസൂസ് റോഗ് ഫോണ്‍ 6 നും റോഗ് ഫോണ്‍ 6 പ്രോയ്ക്കും 6.78 ഇഞ്ച് ഫുള്‍ എച്ച്ഡി+ സാംസങ് അമോലെഡ് ഡിസ്പ്ലേയാണിതിന്. 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. എച്ച്ഡിആര്‍10+ പിന്തുണയുണ്ട്. ഇത് കൂടാതെ ഫോണിന്റെ സവിശേഷമായ റോഗ് സാങ്കേതിക വിദ്യയും ഫോണിലുണ്ട്. 6000 എംഎഎച്ച് ബാറ്ററിയാമ് ഫോണുകളില്‍. ട്രിപ്പിള്‍ ക്യാമറ സംവിധാനവും ഉണ്ട്.
അസൂസ് റോഗ് ഫോണ്‍ 6 ന്റെ 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് പതിപ്പിന് 71,999 രൂപയാണ് വില. ഫാന്റം ബ്ലാക്ക്, സ്റ്റോം വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് വിപണിയിലെത്തും.
അസൂസ് റോഗ് ഫോണ്‍ 6 പ്രോയുടെ 18 ജിബി റാം +512 ജിബി സ്റ്റോറേജ് പതിപ്പിന് 89,999 രൂപയാണ് വില. സ്റ്റോം വൈറ്റ് നിറത്തിലാണ് ഇത് വിപണിയിലെത്തുക. ഫോണിന്റെ വിൽപന സംബന്ധിച്ച വിവരങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല.
സമാനമായ നിരവധി സൗകര്യങ്ങള്‍ ഇരുഫോണുകള്ക്കുമുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റോഗ് യുഐ ആണ് ഫോണില്‍. രണ്ട് ഫോണുകള്‍ക്കും 6.78 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് (1080 x 2448 പിക്സല്‍) സാംസങ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 720 ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുണ്ട്. എച്ച്ഡിആര്‍10 പ്ലസ് പിന്തുണയുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണമുള്ള 2.5ഡി കര്‍വ്ഡ് ഗ്ലാസ് ആണ് ഇവയ്ക്ക്. ഡിസ്പ്ലേയ്ക്ക് വേണ്ടി ഒരു പിക്സല്‍ വര്‍ക്ക്സ് ഐ6 പ്രൊസസറുമുണ്ട്. അതേസമയം പ്രോ മോഡലില്‍ ബാക്ക് പാനലില്‍ ഒരു ചെറിയ പിഎംഒഎല്ഇഡി ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1, അഡ്രിനോ 730 ജിപിയു എന്നിവയാണ് ഫോണുകള്‍ക്ക് ശക്തിപകരുന്നത്. 12 ജിബി LPDDR5 റാം , 18 ജിബി റാം ഓപ്ഷനുകളാണ് ഫോണുകള്‍ക്കുള്ളത്.
ഗെയിമിങിനിടെ ഫോണ്‍ ചൂടാകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഗെയിം കൂള്‍ 6 കൂളിങ് സംവിധാനം രണ്ട് ഫോണുകളിലുമുണ്ട്. 360 ഡിഗ്രി സിപിയു കൂളിങ് സംവിധാനവും ഇതിലുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..