Photo: Gettyimages
വാഷിങ്ടണ്‍: ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ രൂപീകരണവും വികാസവും സംബന്ധിച്ച വിവരങ്ങള്‍ ഓരോ മണിക്കൂറിലും പഠിക്കുന്നതിനായി ലക്ഷ്യമിട്ട് തയ്യാറാക്കിയ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ നാസയ്ക്ക് നഷ്ടമായി. വിക്ഷേപണത്തിനായി ഉപയോഗിച്ച് ആസ്ട്ര റോക്കറ്റ് വിക്ഷേപണത്തിനിടെ തകരാറിലാവുകയായിരുന്നു.
ലോഞ്ച് വെഹിക്കിള്‍ 0010(എല്‍വി0010) എന്ന് വിളിക്കുന്ന ആസ്ട്ര റോക്കറ്റ് കേപ്പ് ഫ്‌ളോറിഡയിലെ കനവറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് വിക്ഷേപിച്ചത്. ആദ്യ സ്‌റ്റേജ് വിജയമായിരുന്നുവെങ്കിലും രണ്ടാം സ്‌റ്റേജില്‍ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയും നിയന്ത്രണം നഷ്ടമാവുകയുമായിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ഉപഗ്രഹങ്ങളും ഭ്രമണ പഥത്തില്‍ എത്തിക്കാനായില്ല.
ഉപഗ്രഹങ്ങള്‍ നിര്‍മിച്ച നാസയുടെ സംഘാംഗങ്ങളോട് ക്ഷമാപണം നടത്തിയതായി ആസ്ട്ര അധികൃതര്‍ പറഞ്ഞു. വിശദ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അവര്‍ പറഞ്ഞു.
ചുഴലിക്കാറ്റുകളുടെ രൂപീകരണവും വികാസവും അതിവേഗം സസൂക്ഷ്മം പഠിക്കുന്നതിനായി നാസ വിക്ഷേപിക്കാനുദ്ധേശിച്ച ആറ് ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണമാണ് ആസ്ട്ര റോക്കറ്റ് പരാജയപ്പെട്ടതോടെ നഷ്ടമായത്. നാസയുടെ ടൈം റിസോള്‍വ്ഡ് ഒബ്‌സര്‍വേഷന്‍സ് ഓഫ് പ്രിസിപിറ്റേഷന്‍ സ്ട്രക്ചര്‍ ആന്റ് സ്‌റ്റോം ഇന്റന്‍സിറ്റി വിത്ത് എ കോണ്‍സ്റ്റലേഷന്‍ ഓഫ് സ്‌മോള്‍ സാറ്റ്‌സ് (ട്രോപിക്‌സ്) എന്ന പദ്ധതിയാണിത്.
ട്രോപിക്‌സ് ദൗത്യത്തില്‍ മൂന്ന് വിക്ഷേപണങ്ങളാണ് പദ്ധതിയിട്ടിരുന്നത് ഇതില്‍ ആദ്യത്തേതാണ് ഞായറാഴ്ച നടന്നത്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ആസ്ട്രയുടെ വിക്ഷേപണം പരാജയപ്പെടുന്നത് എന്നാണ് വിവരം. ഫെബ്രുവരിയില്‍ നാസയുടെ എലാനാ 41 (ELaNa 41) പദ്ധതിയുടെ ഭാഗമായി നാല് ക്യൂബ് സാറ്റുകള്‍ വിക്ഷേപിക്കാനുള്ള ആസ്ട്രയുടെ ശ്രമം പരാജയപ്പെട്ടിരുന്നു.
Content Highlights: Astra rocket launch failure NASA lost two weather satellites
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..