.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പണ്‍ എ.ഐ., ഗൂഗിള്‍ ഡീപ്പ് മൈന്റ് പോലുള്ള മുന്‍നിര എ.ഐ. സ്ഥാപനങ്ങളിലെ മേധാവികള്‍ ഉള്‍പ്പടെയുള്ള വിദഗ്ദര്‍.
സ്റ്റേറ്റ്‌മെന്റ് ഓണ്‍ എ.ഐ. റിസ്‌ക് എന്ന പേരില്‍ സെന്റര്‍ ഫോര്‍ എ.ഐ. സേഫ്റ്റി വെബ് പേജില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് മുന്‍നിര സ്ഥാരപനങ്ങളുടെ മേധാവികളും പിന്തുണ അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡീപ്പ് മൈന്റ് സിഇഒ ഡെമിസ് ഹസ്സാബിസ്, ഓപ്പണ്‍ എ.ഐ. മേധാവി സാം ആള്‍ട്ട്മാന്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ ഇക്കൂട്ടത്തിലുണ്ട്.
'പകര്‍ച്ചാവ്യാധികള്‍, ആണവയുദ്ധം പോലുള്ള സാമൂഹ-വ്യാപക ഭീഷണികള്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മൂലമുള്ള മനുഷ്യന്റെ വംശനാശ ഭീഷണി ലഘൂകരിക്കുന്നത് ആഗോളതലത്തില്‍ മുന്‍ഗണന നല്‍കണം.' എന്ന് പ്രസ്താവനയില്‍ പറയുന്നു. നേരത്തെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ എ.ഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന ജോഫ്രി ഹിന്റണും ഈ പ്രസ്താവനയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ അവസാനിപ്പിക്കണമെന്നും അത് മനുഷ്യവംശത്തിന് ഭീഷണിയാണെന്നും കാണിച്ച് മുമ്പ് ഇലോണ്‍ മസ്‌ക് ഉള്‍പ്പടെ സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖര്‍ ഒരു തുറന്ന കത്ത് എഴുതിയിരുന്നു. എന്നാല്‍ എ.ഐ. ഗവേഷണങ്ങളെ നിര്‍ത്തലാക്കുകയല്ല. പകരം, ആശങ്കകളെ തള്ളിക്കളയാതെ, അവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ഒപ്പമുണ്ടാകണമെന്നുള്ള അഭിപ്രായക്കാരാണ് ജോഫ്രി ഹിന്റണ്‍ ഉള്‍പ്പടെയുള്ള വിഭാഗം.
എ.ഐ. ചില ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെന്ന ആശങ്ക ശരിവെച്ച ഓപ്പണ്‍ എ.ഐ. മേധാവി സാം ആള്‍ട്മാന്‍ എ.ഐ. ഗവേഷണങ്ങളെ നിയമം വഴി നിയന്ത്രിക്കാനുള്ള നടപടികള്‍ ഉടനുണ്ടാവണമെന്ന് യു.എസ്. ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, എ.ഐ. മനുഷ്യവംശത്തെ ഇല്ലാതാക്കുമെന്ന ആശങ്ക വെറുതെയാണെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.
Content Highlights: Artificial intelligence could lead to extinction
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..