കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇനി നിര്‍മിത ബുദ്ധിയും; പുതിയ പദ്ധതിയുമായി പാലക്കാട് ഐഐടി


ഇന്ന് ഒട്ടേറെ മേഖലകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് അധികം പരീക്ഷിക്കപ്പെട്ടില്ല.

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഐഐടി ഐപിടിഐഎഫ് സിഇഒ ഹരിലാൽ ഭാസ്‌ക്കർ പദ്ധതിയുടെ കരട് രേഖ ആരോഗ്യമന്ത്രി വീണ ജോർജിന് സമർപ്പിക്കുന്നു Photo: IPTIF

കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നവീകരിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് അന്തേവാസികളുടെ ചാടിപ്പോകല്‍. പ്രശ്‌നം പരിഹരിക്കാന്‍ 24 പുതിയ സുരക്ഷാ ജീവനക്കാരെ അധികം നിയമിക്കാന്‍ തീരുമാനം ആയെങ്കിലും അതു മാത്രം പോരെന്നാണ് വിലയിരുത്തല്‍. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്തൊക്കെ ചെയ്യാനാകും എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ ചിന്ത. ഈ ഘട്ടത്തില്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അന്തേവാസികളുടെ സുരക്ഷ വര്‍ധിപ്പിക്കാമെന്ന് കാട്ടി പാലക്കാട് ഐഐടിയുടെ ടെക്‌നോളജി ഹബ്ബായ ഐപിടിഐഎഫ് പദ്ധതിയുടെ കരട് രേഖ സമര്‍പ്പിച്ചത്. പദ്ധതിയെക്കുറിച്ച് ആരോഗ്യവകുപ്പ് പഠിക്കുകയാണ്. മികച്ച ആശയമാണ് എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍.

ഇന്ന് ഒട്ടേറെ മേഖലകളില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത് അധികം പരീക്ഷിക്കപ്പെട്ടില്ല. നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് രോഗികളെ നിരീക്ഷിക്കുന്നതിനും അവരുടെ മാറ്റങ്ങള്‍ യഥാസമയം മാനസ്സിലാക്കുന്നതിനും സാധിക്കും. ഇതുവഴി രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സയും നല്‍കാന്‍ സാധിക്കുന്നു. ഇതിനായി പ്രത്യേക സംവിധാനം ഐ.ഐ.ടി. പാലക്കാട് ടെക്‌നോളജി ഐ-ഹബ്ബ് ഫൗണ്ടേഷന്‍ (ഐ.പി.ടി.ഐ.എഫ്) തയ്യാറാക്കും. രോഗികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതുവഴി ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും രോഗികളെ വെബ്, ഡെസ്‌ക്ടോപ്പ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിമുഴുവന്‍ സമയവും കാണാനും നിരീക്ഷിക്കാനും കഴിയും.

ഡീപ് ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ ഈ മേഖലയില്‍ പ്രധാനപ്പെട്ടതാണ്. മനുഷ്യ മുഖങ്ങളെ നാലു വൈകാരികാവസ്ഥകളായി തരംതിരിക്കാന്‍ ഇവയ്ക്ക് കഴിയും. കമ്പ്യൂട്ടര്‍ വിഷന്‍, ഡീപ് ലേണിങ് ടെക്‌നിക്കുകള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കുന്നു. മുഖം തിരിച്ചറിയല്‍, മുഖഭാവം, ലിംഗ വര്‍ഗ്ഗീകരണം, പ്രായം കണക്കാക്കല്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്‍വല്യൂഷണല്‍ ന്യൂറല്‍ നെറ്റ് വര്‍ക്കുകള്‍ (സി.എന്‍.എന്‍.) ഉപയോഗിക്കുന്നു. വിആര്‍ ഹെഡ്സെറ്റുകള്‍ ഉപയോഗിച്ച് രോഗികളെ കൗണ്‍സിലിംഗ് ചെയ്യാനും, ക്യാമറകള്‍ ഉപയോഗിച്ച് മുഖത്തെ സൂക്ഷ്മ ഭാവനകള്‍ നിരീക്ഷിച്ച് അവരുടെ പ്രവര്‍ത്തികള്‍ ജയില്‍ ചാടല്‍, മറ്റു രോഗികളെ രോഗികളെ ഉപദ്രവിക്കല്‍) മുന്‍കൂട്ടി മനസ്സിലാക്കാനും കഴിയുമെന്ന് പാലക്കാട് ഐഐടി ഐപിടിഐഎഫ് സിഇഒ ഹരിലാല്‍ ഭാസ്‌ക്കര്‍ പറഞ്ഞു.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ഹരിലാല്‍ ഭാസ്‌ക്കര്‍ പദ്ധതിയുടെ കരട് രേഖ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സമര്‍പ്പിച്ചു. മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ജയില്‍ ചാട്ടത്തിന് ശാശ്വത പരിഹാരം കാണാന്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് നിര്‍മിത ബുദ്ധി സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ നിലവിലുള്ള ഏക ടെക്‌നോളജി ഹബ്ബ് ആണ് ഐപിടിഐഎഫ്.

Content Highlights: artificial intelligence at kuthiravattam mental health centre kozhikode

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented