കൊച്ചി: കോവിഡ് വ്യാപനത്തോടെ പഠനം മാത്രമല്ല പരീക്ഷയെഴുത്തും ഓണ്ലൈനിലായി. അവസാനവര്‍ഷ പരീക്ഷകള്‍വരെ വിദ്യാര്‍ഥികള്‍ വീട്ടിലിരുന്ന് എഴുതുന്നു. കോപ്പിയടിയും ആള്‍മാറാട്ടവും ഉള്‍പ്പെടെ വെല്ലുവിളികള്‍ ഏറെയുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് -കേരള (ഐ.ഐ.ഐ.ടി.എം.-കെ) നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്- എ.ഐ.) ഉപയോഗപ്പെടുത്തിയാണ് ഓണ്‍ലൈന്‍ പ്രവേശനപരീക്ഷ നടത്തുന്നത്.
പരീക്ഷയെഴുതുന്ന കംപ്യൂട്ടറിലോ ഫോണിലോ പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേര്‍ ഇന്‍സ്റ്റാള്‍ചെയ്യണം. ഇതോടെ മറ്റ് ആപ്പുകളെല്ലാം പ്രവര്‍ത്തനരഹിതമാകും. പരീക്ഷ പൂര്‍ത്തിയായശേഷമേ ഇതിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാകൂ. സെര്‍ച്ച് ചെയ്തും മറ്റും ഉത്തരം കണ്ടെത്താമെന്ന് മോഹിക്കേണ്ടെന്ന് ചുരുക്കം.
പരീക്ഷയെഴുതുന്ന കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ക്യാമറയിലൂടെ വിദ്യാര്‍ഥികളുടെ ഓരോ ചലനവും നിരീക്ഷിക്കും. മുഖത്തിന്റെയും കണ്പോളകളുടെയും ചലനം, മുറിയിലെ ശബ്ദം എന്നിവയെല്ലാം റെക്കോഡ്ചെയ്യാന്‍ സോഫ്റ്റ്വേറില് കഴിയും. വിദ്യാര്‍ഥിയുടെ അസ്വാഭാവികമായ ഓരോ നീക്കത്തിലും കോളേജ് അധികൃതര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. ജൂലായ് 25-നാണ് പരീക്ഷ.
Content Highlights: Content Highlights: artificial intelligence in exam monitoring, IIITM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..