ഇന്ത്യന്‍ വംശജനായ രാജാ ജോണ്‍ വര്‍പുതൂര്‍ ചാരി അഥവാ രാജാ ചാരി നാസയുടെ അടുത്ത ചാന്ദ്രദൗത്യത്തിന്റെ ഭാഗമാവുന്നു. നാസയുടെ ആര്‍തെമിസ് ദൗത്യത്തിന്റെ ഭാഗമാവുന്ന 18 ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ് രാജാ ചാരി.
വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ചാന്ദ്ര ദൗത്യമെന്ന സവിശേഷതയും ആര്‍തെമിസിനുണ്ട്. 2024-ഓടെ ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി.
ചന്ദ്രനില്‍ മനുഷ്യവാസമെത്തിക്കാനായി ശ്രമിക്കുന്ന നാസയുടെ വലിയ ടീമില്‍ ചെറിയൊരു ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് 43-കാരനായ രാജാ ചാരി പറഞ്ഞു.
യു.എസ്. എയര്‍ഫോഴ്‌സ് കേണലായ രാചാ ചാരി 2017-ലാണ് നാസയുടെ ഭാഗമാവുന്നത്. യു.എസ്. എയര്‍ഫോഴ്‌സ് അക്കാദമി, യു.എസ്. നാവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂള്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളിലായിരുന്നു രാജാ ചാരിയുടെ വിദ്യാഭ്യാസം.
Proud to be a small part of the huge @NASA team working to get humans to the moon to stay. We need explorers, engineers, and dreamers to get #Artemis there https://t.co/H3GaLjLe8K
— Raja Chari (@Astro_Raja) December 10, 2020
ജോസഫ് അകാബ, കൈല ബാരന്‍, മാത്യൂ ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക് കൊച്ച്, ജെല്‍ ലിന്‍ഡ്‌ഗ്രെന്‍, നികോള്‍ എ. മാന്‍, ആനി മക് ക്ലെയ്ന്‍, ജെസിക മെയര്‍, ജാസ്മിന്‍ മൊഗബെലി, കേറ്റ് റൂബിന്‍സ്, ഫ്രാങ്ക് റുബിയോ, സ്‌കോട്ട് ടിങ്കിള്‍, ജസീക വാറ്റ്കിന്‍സ്, സ്‌റ്റെഫനി വില്‍സണ്‍ എന്നിവരാണ് ആര്‍തെമിസിന്റെ ഭാഗമായ മറ്റുള്ളവര്‍.
തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികള്‍ അടുത്ത ചാന്ദ്രയാത്രയ്ക്കുള്ള വാഹനങ്ങള്‍ തയ്യാറാക്കുന്ന നാസയുടെ വാണിജ്യ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
Content Highlights: artemis indo-american Raja Chari picked by NASA for Moon mission