അതിർത്തിയിൽ പ്രകോപനവുമായി ചൈന; ഡ്രോണുകള്‍ അടക്കം സര്‍വ സന്നാഹങ്ങളുമായി ഇന്ത്യന്‍ സേന


ധ്രുവ് ഹെലിക്കോപ്റ്ററും അതിന്റെ സയുധ പതിപ്പായ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെല്‌കോപ്റ്ററായ രുദ്രയും ഉള്‍പ്പടെയുള്ള മറ്റ് പ്രതിരോധ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Photo: .iai.co.il

ദിസ്പുർ(അസം): സംഘര്‍ഷം നടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സേന. അരുണാചല്‍ പ്രദേശിലെ ചൈനയുമായുള്ള അതിര്‍ത്തിപ്രദേശത്ത് ഹെറോണ്‍ ട്രോണുകള്‍ ഉള്‍പ്പടെ വിന്യസിച്ചാണ് ഇന്ത്യന്‍ സേനയുടെ നിരീക്ഷണം.

ധ്രുവ് ഹെലിക്കോപ്റ്ററും അതിന്റെ സയുധ പതിപ്പായ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെല്‌കോപ്റ്ററായ രുദ്രയും ഉള്‍പ്പടെയുള്ള മറ്റ് പ്രതിരോധ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ചൈന അതിര്‍ത്തി പ്രദേശത്ത് പ്രകോപനം തീര്‍ക്കുന്ന ഇടപെടല്‍ നടത്തിവരികയാണ്.

സുരക്ഷാ നിരീക്ഷണത്തിന്റെ നട്ടെല്ലായാണ് ഹെറോണ്‍ ഡ്രോണുകളെ സേന കണക്കാക്കുന്നത്. ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച മീഡിയം ആള്‍ടിറ്റിയൂഡ് ലോങ് എന്‍ഡ്യുറന്‍സ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ആണിത്.

Dhruv Advanced Light Helicopter
എ.എൽ.എച്ച്. ധ്രുവ് | Photo: HAL

35,000 അടി ഉയരത്തില്‍ ഇതിന് പറക്കാന്‍ സാധിക്കും. തുടര്‍ച്ചയായ ആകാശ ദൃശ്യങ്ങള്‍ താഴെയുള്ള കമാന്‍ഡര്‍മാര്‍ക്ക് നല്‍കും. അതിനുസരിച്ച് താഴെ സേനയുടെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനാവും. ഒറ്റത്തവണ 52 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുമെന്ന് ഇത് തെളിയിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ കരസേനയുടെ അടുത്ത് നാലും, വ്യോമസേനയുടെ പക്കല്‍ 49 എണ്ണവും നാവിക സേനയുടെ കൈവശം 16 ഹെറോണ്‍ ഡ്രോണുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രിയിലും പകലും ഉപയോഗിക്കാനാവുന്ന ക്യാമറകള്‍ ഇതിനുണ്ട്. മോശം കാലാവസ്ഥയിലാണെങ്കില്‍ പ്രദേശം മുഴവന്‍ നിരീക്ഷിക്കാനാവുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറും ഇതിനുണ്ട്.

Rudra
എഎൽഎച്ച് രുദ്ര | Photo: HAL

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച ധ്രുവ് ഹെലികോപ്റ്ററാകട്ടെ എല്ലാതരം ഓപ്പറേഷനുകളിലും സൈന്യത്തിന് പ്രയോജനപ്പെടുത്താനാകുന്ന സംവിധാനങ്ങളുള്ളതാണ്. സേനാംഗങ്ങളെ വഹിച്ചുകൊണ്ടുപോവാനും യുദ്ധത്തിനാവശ്യമായ മുഴുവന്‍ സാമഗ്രികള്‍ കൊണ്ടുപോവാനുമെല്ലാം ധ്രുവ് ഹെലിക്കോപ്റ്റര്‍ സഹായിക്കും.

രാത്രികളിലെ രക്ഷാപ്രവര്‍ത്തനത്തിനും അനുയോജ്യമാണ് ധ്രുവ് എന്ന് ലഫ്റ്റനന്റ് കേണല്‍ അമിത് ധാദ്‌വാള്‍ പറയുന്നു. രാത്രികാല രക്ഷാപ്രവര്‍ത്തനത്തിലുടെ 50 ലേറെ ജീവനുകള്‍ രക്ഷിക്കാന്‍ ധ്രുവിന്റെ സഹായത്താല്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ധ്രുവ് ഹെലിക്കോപ്റ്ററിന്റെ ആയുധങ്ങള്‍ പതിപ്പിച്ച പതിപ്പാണ് രുദ്ര.

സൈന്യത്തിന്റെ കൈവശമുള്ള ചീറ്റാ ഹെലിക്കോപ്റ്ററുകള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി കഴിവ് തെളിയിച്ചതാണെന്നും സൈന്യത്തിന് ഏറെ ആശ്രയിക്കാനാവുന്ന ഹെലിക്കോപ്റ്ററാണെന്നും ധാദ് വാള്‍ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented