Photo: Apple
ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് ഇന്ന് നടക്കാനിരിക്കുകയാണ്. ഏറെ കാലമായി അഭ്യൂഹങ്ങളില്‍ നിറഞ്ഞു നിന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ഇന്ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയൊരു ഉല്പന്നം എന്ന നിലയ്ക്ക് മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആണ് ഇത്തവണത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണം. ജൂണ്‍ അഞ്ച് രാത്രി 10.30 നാണ് ആപ്പിള്‍ കീനോട്ട് അവതരണം ആരംഭിക്കുക.
പതിവ് പോലെ ഐഒഎസ് ഉള്‍പ്പടെയുള്ള ആപ്പിളിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട പുതിയ പ്രഖ്യാപനങ്ങളും കീ നോട്ടിലുണ്ടാവും. ഐഒഎസ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, വാച്ച് ഒഎസ്, ടിവിഒഎസ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ പുതിയ ഫീച്ചറുകള്‍ വേദിയില്‍ അവതരിപ്പിച്ചേക്കും.
15 ഇഞ്ച് മാക്ബുക്ക് എയര്‍ ഈ വര്‍ഷം അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രോ ഫീച്ചറുകള്‍ ഇല്ലാതെ വലിയ സ്‌ക്രീനുള്ള ലാപ്‌ടോപ്പ് അനുഭവം ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
മാക്ക് സ്റ്റുഡിയോ, മാക്ക് പ്രോ, ഐഒഎസ് 17, ഐപാഡ് ഒഎസ് 17, മാക് ഓഎസ് 14, വാച്ച് ഒഎസ് 10, ടിവി ഒഎസ് 17 എന്നിവയും കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടേക്കും. ജൂണ്‍ അഞ്ച് മുതല്‍ 9 വരെയാണ് കോണ്‍ഫറന്‍സ് നടക്കുക.
ആപ്പിളിന്റെ യൂട്യൂബ് ചാനലിലും ഔദ്യോഗിക വെബ്‌സൈറ്റിലും കോണ്‍ഫറന്‍സ് കീനോട്ട് അവതരണം ലൈവ് സ്ട്രീം ചെയ്യും.
Content Highlights: apple wwdc23 new launches
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..