Photo: Apple
ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ പുതിയ ഐപാഡ് ഓഎസ് 16 പുറത്തിറക്കി. ആപ്പിളിന്റെ ഐപാഡ് ടാബ് ലെറ്റുകള്‍ക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ആണിത്. സ്റ്റേജ് മാനേജര്‍, ഫുള്‍ എക്സ്റ്റേണല്‍ ഡിസ്പ്ലേ സപ്പോര്‍ട്ട്, മെസേജസ്, മെയില്‍ എന്നിവയ്ക്കായുള്ള പുതിയ കൊളാബൊറേഷൻ ഫീച്ചറുകള്‍, സഫാരി അപ്ഡേറ്റുകള്, റഫറന്‍സ് മോഡ്, ഡിസ്പ്ലേ സൂം പോലുള്ള പ്രോ ഫീച്ചറുകള്‍ എന്നിവയോടെയാണ് പുതിയ ഐപാഡ് 16 എത്തിയിരിക്കുന്നത്.
ആപ്പുകളും വിന്‍ഡോകളും ഓട്ടോമാറ്റിക് ആയി ക്രമീകരിക്കുന്ന പുതിയ മള്‍ടി ടാസ്കിങ് ടൂള്‍ ആണ് സ്റ്റേജ് മാനേജര്‍. ഒരേ സമയം ഉപയോഗിക്കുന്ന വിന്‍ഡോകളെ വ്യത്യസ്ത വലിപ്പത്തില്‍ ക്രമീകരിക്കാന്‍ ഇപ്പോള്‍ സാധിക്കും. ഒരു വശത്ത് നിന്ന് വിന്‍ഡോകള്‍ ഡ്രാഗ് ഡ്രോപ്പ് ചെയ്യാനും ഡോക്കില്‍ നിന്നുള്ള ആപ്പുകള്‍ തുറക്കാനും ആപ്പുകളുടെ ഗ്രൂപ്പുണ്ടാക്കാനുമെല്ലാം ഇതില്‍ സാധിക്കും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പ് വിന്‍ഡോ മാധ്യഭാഗത്തായാണ് ഉണ്ടാവുക.
എം വണ്‍ ചിപ്പ് ഉള്ള ഐപാഡ് പ്രോ, ഐപാഡ് എയര്‍ എന്നിവയില്‍ സ്റ്റേജ് മാനേജര്‍ ലഭിക്കും. ഫുള്‍ എക്സ്റ്റേണല്‍ ഡിസ്പ്ലേ സപ്പോര്‍ട്ടില്‍ 6കെ റസലൂഷന്‍ വരെ ലഭിക്കും. ഇതുവഴി ഉപഭോക്താവിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നാല് ആപ്പുകള്‍ ഐപാഡിലും നാല് ആപ്പുകള്‍ പുറത്തുള്ള ഡിസ്പ്ലേയിലും ഉപയോഗിക്കാനാവും.
ഐപാഡിന്റെ വലിയ ഡിസ്പ്ലേ പ്രയോജനപ്പെടുത്തുന്ന വെതര്‍ ആപ്പ് ആണ് ഐപാഡ് ഓഎസ് 16 ലെ ഒരു സവിശേഷത. പ്രധാനപ്പെട്ട കാലാവസ്ഥാ വിവരങ്ങള്‍ക്ക് പുറമെ ഗുരുതരമായ കാലാവസ്ഥാ മുന്നറിയിപ്പുകളും വായു വിന്റെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങളും ഇതില്‍ ലഭിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
മെസേജസ്, മെയില്‍ എന്നിവ ഉപയോഹിച്ചുള്ള കൊളാബൊറേഷന് ഫീച്ചറുകളിലൂടെ സഹപ്രവര്‍ത്തകരുമായി ഫയലുകളും മറ്റും എളുപ്പം കൈമാറാന്‍ സാധിക്കും.
ഫ്രീംഫോം (freeform) ഫീച്ചറാണ് ഐപാഡ് ഓഎസ് 16 ലെ പ്രധാന ഫീച്ചറുകളില്‍ ഒന്ന്. ഒരു ക്ലാസിലെ ബോര്‍ഡില്‍ അധ്യാപകന് താന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എഴുതുകയും വരയ്ക്കുകയും അടയാളങ്ങളിടുകയും അടിവരയിടുകയും ചെയ്യുന്ന പോലെ ഫെയ്സ്ടൈം കോളിനിടയില്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കുന്ന ഒരു കാന്‍ വാസ് ആണ് ഫ്രീഫോം. ഇതില്‍ എഴുതാം, ചിത്രങ്ങള്‍ വരയ്ക്കാം, വീഡിയോകള്‍ ചേര്‍ക്കാം, ഫോട്ടോകള്‍ ചേര്‍ക്കാം മറ്റുള്ളവര്‍ കാണും വിധത്തില്‍ നിങ്ങള്‍ക്ക് ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് ഇതില്‍ കുറിപ്പുകള്‍ എഴുതാം. ഈ വര്‍ഷം അവസാനത്തോടെ ഐപാഡ് ഒഎസ് 15 ലും ഫ്രീഫോം ഫീച്ചര്‍ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..