ആപ്പിള്‍ വാച്ച് സീരീസ് 3 വിറ്റുതീരുന്നു; താമസിയാതെ നിര്‍ത്തലാക്കിയേക്കും


സെപ്റ്റംബര്‍ ഏഴിന് ബുധനാഴ്ച ആപ്പിളിന്റെ ഒരു അവതരണ പരിപാടി നടക്കുന്നുണ്ട്. ഇവിടെ വെച്ച് ആപ്പിള്‍ വാച്ച് സീരീസ് 8 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Photo: Apple

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ആഗോളതലത്തില്‍ വിറ്റുതീര്‍ന്നുകൊണ്ടിരിക്കുന്ന ആപ്പിള്‍ വാച്ച് സീരീസ് 3 താമസിയാതെ നിര്‍ത്തലാക്കിയേക്കും.

യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സീരീസ് 3യുടെ നാല് മോഡലുകളില്‍ മൂന്ന് എണ്ണവും വിറ്റു തീര്‍ന്നതായാണ് കാണിക്കുന്നത്. സീരീസ് 3 യുടെ ഒരു മോഡല്‍ യുഎസിലും ഇപ്പോള്‍ ലഭ്യമല്ലെന്ന് മാക്ക് റൂമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വരാനിരിക്കുന്ന വാച്ച് ഓഎസ്9 സീരീസ് 3യ്ക്ക് അനുയോജ്യമല്ല. പുതിയ ആപ്പിള്‍ വാച്ച് മോഡലുകള്‍ എത്തുന്നതോടെ സീരീസ് 3 വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 ലാണ് ആപ്പിള്‍ വാച്ച് സീരീസ്3 അവതരിപ്പിച്ചത്.

സെപ്റ്റംബര്‍ ഏഴിന് ബുധനാഴ്ച ആപ്പിളിന്റെ ഒരു അവതരണ പരിപാടി നടക്കുന്നുണ്ട്. ഇവിടെ വെച്ച് ആപ്പിള്‍ വാച്ച് സീരീസ് 8 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിലകൂടിയ ആപ്പിള്‍ വാച്ച് പ്രോ മോഡലും, രണ്ടാം തലമുറ ആപ്പിള്‍ വാച്ച് എസ്ഇയും അവതരിപ്പിക്കപ്പെട്ടേക്കും. പുതിയ ഐഫോണ്‍ 14 മോഡലുകളും ഈ പരിപാടിയില്‍ പുറത്തിറക്കും.

Content Highlights: apple watch series 3 will be discontinued soon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented