പ്രതീകാത്മക ചിത്രം | Photo: PTI
ഡ്രോണ്‍വഴി പലവസ്തുക്കളും പെട്ടെന്ന് എത്തിക്കുന്നതിനെക്കുറിച്ച് നമുക്കറിയാം. ഇത്തരത്തില്‍ ആകാശമാര്‍ഗം ആപ്പിള്‍ കയറ്റിയയച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കയാണ് ഹിമാചല്‍പ്രദേശിലെ ഒരുകൂട്ടം കര്‍ഷകര്‍. കിന്നൗര്‍ ജില്ലയിലെ രോഹന് കാണ്ഡ ഗ്രാമത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് 20 കിലോഗ്രാം ആപ്പിള്പ്പെട്ടികള് കയറ്റി അയച്ചത്. ഡ്രോണ്‍ ടെക്നോളജി സ്ഥാപനമായ സ്കൈ എയര്‍ മൊബിലിറ്റിയുടെ സഹകരണത്തോടെ വെഗ്രോ ആപ്പിള്‍ സംഭരണ ഏജന്‍സി ആറുമിനിറ്റുകൊണ്ട് പെട്ടികള്‍ തോട്ടത്തില്‍നിന്ന് 12 കിലോമീറ്റര്‍ ദൂരെയുള്ള പ്രധാന റോഡിലെത്തിച്ചു.
പ്രദേശത്തെ ആപ്പിള്‍ കര്‍ഷകരെ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രോഹന് കാണ്ഡയിലേക്ക് റോഡ്ഗതാഗതം സാധ്യമല്ല. കാല്‍നടയായി ആപ്പിള്പ്പെട്ടികള് ചുമന്ന് മണിക്കൂറുകള്‍ നടന്നാലേ വാഹനംകിട്ടൂ. ചെലവും കൂടുതലാണ്. ഇതിനെല്ലാം പ്രതിവിധിയെന്ന നിലയിലാണ് ഡ്രോണ്‍ പദ്ധതി. അടുത്ത സീസണോടെ ഒരു സമയം 200 കിലോഗ്രാം ആപ്പിള്‍ കയറ്റുകയാണ് ലക്ഷ്യമെന്ന് വെഗ്രോയുടെ ചുമതലയുള്ള ദിനേശ് നേഗി പറഞ്ഞു. ഓരോ സീസണിലും കിന്നൗറില്‍ 10,924 ഹെക്ടറിലാണ് ആപ്പിള്‍ കൃഷിചെയ്യുന്നത്.
Content Highlights: Apple transportation through drones
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..