എയര്‍പോഡുകളുടെയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍


Apple Logo | Photo: Gettyimages

ന്യൂഡല്‍ഹി: എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടെയും നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഐഫോണ്‍ മോഡലുകളുടെ ഇന്ത്യയില്‍ നിന്നുള്ള നിര്‍മാണം വര്‍ധിപ്പിക്കാനുള്ള നീക്കവും ആപ്പിള്‍ നടത്തുന്നുണ്ട്.

നിര്‍മാണ കമ്പനികളോട് എയര്‍പോഡുകളുടേയും ബീറ്റ്‌സ് ഹെഡ്‌ഫോണുകളുടേയും നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ വിതരണക്കാരോട് ആവശ്യപ്പെട്ടതായി നിക്കേയ് ഏഷ്യയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഫോക്‌സ്‌കോണ്‍ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം.ചൈനയില്‍ നിന്ന് പതിയെ പിന്‍വാങ്ങാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. യുഎസുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ചൈനയില്‍ നിര്‍മാണം നടത്തുന്നതിന്റെ പേരില്‍ വിതരണ ശൃംഖലയിലുണ്ടാവാനിടയുള്ള തടസങ്ങള്‍ ഒഴിവാക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ആപ്പിളിന്റെ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന ഉല്പന്നങ്ങളില്‍ ഐഫോണ്‍ കഴിഞ്ഞാല്‍ എയര്‍പോഡുകളാണ് മുന്നില്‍. നിലവില്‍ വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിലാണ് എയര്‍പോഡുകള്‍ നിര്‍മിക്കുന്നത്. ബീറ്റ്‌സ് ഹെഡ്‌ഫോണുകളും വിയറ്റ്‌നാമില്‍ നിന്നാണ്.

ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യന്‍ ഭരണകൂടം വലിയ പ്രോത്സാഹനമാണ് നല്‍കിവരുന്നത്. രാജ്യത്ത് നിര്‍മാണ ശാലകള്‍ ആരംഭിക്കാന്‍ ആനുകൂല്യങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്‍കിട കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചത്. നിലവില്‍ ഐഫോണ്‍ 14 ന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 14 മോഡലുകള്‍ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.

അടുത്തവര്‍ഷം പുറത്തിറക്കുന്ന ഐഫോണ്‍ 15 മോഡലുകള്‍ ഒരേസമയം ചൈനയിലും ഇന്ത്യയിലും നിര്‍മിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈവര്‍ഷം അവസാനത്തോടെ ഐഫോണ്‍ നിര്‍മാണത്തില്‍ അഞ്ച് ശതമാനം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിളിന്റെ പദ്ധതി. 2025 ഓടുകൂടി ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്ന് ജെപി മോര്‍ഗന്‍ അനാലിസിസ് പറയുന്നു.


Content Highlights: Apple to shift AirPods, Beats headphone production to India

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented