പ്രതീകാത്മക ചിത്രം | Photo:AP
ചെറുതും അതിവേഗം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമായ ചാര്‍ജറുകള്‍ ആപ്പിള്‍ പുറത്തിറക്കിയേക്കും. ആപ്പിളിന്റെ യുഎസ്ബി-സി വാള്‍ ചാര്‍ജറുകളുടെ ചെറിയ പതിപ്പാണ് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയ്ക്കായി ആപ്പിളിന്റെ ഓര്‍ഡര്‍ ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവിറ്റാസ് സെമികണ്ടക്ടര്‍ എന്ന സ്ഥാപനം
ഗള്ളിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള അതിവേഗ ചാര്‍ജിങ് സാങ്കേതികവിദ്യകളുടെ നിര്‍മാതാക്കളാണ് നവിറ്റാസ് സെമികണ്ടക്ടര്‍. അമേരിക്കയിലെ പവര്‍ ഇന്റഗ്രേഷന്‍സ്, ചൈനയിലെ ഇന്നൊസയന്‍സ്, അയര്‍ലണ്ടിലെ നവിറ്റാസ് സെമികണ്ടക്ടര്‍ എന്നിവ ലോകത്തിലെ മൂന്ന് മുന്‍നിര അതിവേഗ ചാര്‍ജിങ് ഉപകരണ നിര്‍മാതാക്കളാണ്. ആപ്പിള്‍ ഉള്‍പ്പടെയുള്ള ചില കമ്പനികളില്‍നിന്നു 2021-ല്‍ ഓര്‍ഡര്‍ ലഭിക്കുമെന്നാണ് നവിറ്റാസിന്റെ പതീക്ഷ.
ഗള്ളിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള നവിറ്റാസിന്റെ ഗാന്‍ഫാസ്റ്റ് (GaNFast) എന്ന സാങ്കേതികവിദ്യ ആഗോള വിപണിയില്‍ ലഭ്യമായ പല ജനപ്രിയ ഫാസ്റ്റ് ചാര്‍ജറുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഡെല്‍, ലെനോവോ, ഷാവോമി പോലുള്ള കമ്പനികള്‍ ഇതിന്റെ ഉപയോക്താക്കളാണ്.
ഐഫോണുകള്‍ക്കൊപ്പം ചാര്‍ജര്‍ നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. എങ്കിലും ആവശ്യക്കാര്‍ക്ക് വേണ്ടി വിവിധങ്ങളായ ചാര്‍ജറുകള്‍ പ്രത്യേകമായി വിപണിയിലിറക്കുന്നുണ്ട് കമ്പനി.
Content Highlights: Apple to launch smaller, faster charger
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..