വിലക്കുറവുള്ള മോഡല്‍ ഉള്‍പ്പടെ പുതിയ ഐപാഡ് മോഡലുകള്‍ ഒക്ടോബറിലെത്തും


Apple ipad Air | Screengrab: Youtube|Apple

സെപ്റ്റംബറില്‍ നടക്കുന്ന ആപ്പിളിന്റെ അവതരണ പരിപാടിയില്‍ ഐഫോണ്‍ 14 പരമ്പര അവതരിപ്പിക്കാന്‍ പോവുകയാണ്. ഇതിന് ശേഷം ഒക്ടോബറില്‍ നടക്കുന്ന മറ്റൊരു പരിപാടിയില്‍ പുതിയ ഐപാഡ് മോഡലുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിക്കും.

ഒരു എന്‍ട്രി ലെവല്‍ ഐപാഡ് കൂടി ഉള്‍പ്പെടുത്തി ഐപാഡ് ശ്രേണി ആപ്പിള്‍ പരിഷ്‌കരിക്കുമെന്നാണ് വിവരം. ഇതോടൊപ്പം ഐപാഡ് പ്രോ എം2 എന്ന പുതിയ ഐപാഡ് പ്രോ മോഡലും ഉണ്ടാവുമെന്ന് കേള്‍ക്കുന്നു.

എ14 ബയോണിക് ചിപ്പ് ആയിരിക്കും വിലകുറഞ്ഞ എന്‍ട്രി ലെവല്‍ ഐപാഡിലുണ്ടാവുക. 5ജി സൗകര്യം ഉണ്ടാവും. ഐഫോണ്‍ 12 പരമ്പര ഫോണുകളിലും ഇതേ പ്രൊസസറാണ് ഉപയോഗിച്ചിരുന്നത്.

പുതിയ രീതിയിലുള്ള ക്യാമറ, എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുന്ന മോഡ്യൂള്‍ ആയിരിക്കും ടാബില്‍. വലിയ ആപ്പിള്‍ ലോഗോ പുറകിലുണ്ടാവും. വലിയ ഡിസ്‌പ്ലേ, ഫ്‌ളാറ്റ് ഫ്രെയിം ഡിസൈന്‍, എന്നിവയുണ്ടാവും. ഐപാഡിന്റെ ഹോം ബട്ടനില്‍ ടച്ച് ഐഡി സൗകര്യവും മുകളിലെ പാനലില്‍ ഫ്രണ്ട് ക്യാമറയും ഉണ്ടാവും.

എന്‍ട്രി ലെവല്‍ ഐപാഡിലും ടൈപ്പ് സി കണക്ഷന്‍ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 3.5 എംഎം ജാക്ക് ഒഴിവാക്കും. 10.5 ഇഞ്ച്. 10.9 ഇഞ്ച് ഡിസ്‌പ്ലേ ഓപ്ഷനുകളുണ്ടാവും.

ഈ വര്‍ഷം പുറത്തിറക്കിയ എം2 പ്രൊസസര്‍ ആയിരിക്കും ഐപാഡ് പ്രോ എം2 ല്‍ ഉണ്ടാവുക. മാക്ക്ബുക്ക് പ്രോ എം2, ആപ്പിള്‍ മാക്ക്ബുക്ക് എയര്‍ എം2 എന്നിവയില്‍ ഈ പ്രൊസസറാണുള്ളത്. മെച്ചപ്പെട്ട ജിപിയു, സിപിയു പ്രവര്‍ത്തനമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Content Highlights: Apple to Launch iPads models this October

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented