യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും അടുത്തമാസം ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍


Photo: Apple

ക്ടോബര്‍ അഞ്ച് മുതല്‍ ആപ്പ്‌സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് ആപ്പിള്‍. യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും നിരക്ക് വര്‍ധനവുണ്ടാവും. യുഎസ് ഡോളറിനെതിരെ ചില കറന്‍സികള്‍ ദുര്‍ബലമായതാണ് നിരക്ക് വര്‍ധനവിന് കാരണം. ഇന്‍ ആപ്പ് പര്‍ചേസുകള്‍ക്കും ആപ്പുകള്‍ക്കുമുള്ള നിരക്കുകളാണ് വര്‍ധിക്കുക.

യൂറോ കറന്‍സിയായി വരുന്ന എല്ലാ രാജ്യങ്ങളിലും സ്വീഡന്‍, ദക്ഷിണ കൊറിയ, ചിലി, ഈജിപ്ത്, മലേഷ്യ, പാകിസ്താന്‍, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും നിരക്ക് വര്‍ധിക്കും.

മോണ്ടിനെഗ്രോ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിസ്ഥാന വിലയായ 0.99 യൂറോയില്‍ നിന്ന് 1.19 യൂറോ ആയി നിരക്ക് ഉയരും. ജപ്പാനില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും.

ഇന്‍ ആപ്പ് പര്‍ചേസ് നിരക്ക് വര്‍ധിക്കുന്നതിനാല്‍ ആപ്പിനുള്ളില്‍ നടക്കുന്ന വില്‍പന നിരക്കുകളില്‍ വര്‍ധനവുണ്ടാവും. ഗെയിമുകള്‍ സോഷ്യല്‍ മീഡിയാ ആപ്പുകള്‍ എന്നിവയിലെല്ലാം ഈ വര്‍ധനവ് പ്രതിഫലിച്ചേക്കും.

കറന്‍സി നിരക്കിലുണ്ടായ ഇടിവാണ് നിരക്ക് വര്‍ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. നിരക്ക് വ്യതിയാനത്തിന് അനുസൃതമായി ആപ്പിള്‍ സാധാരണ ആപ്പ് സ്റ്റോര്‍ നിരക്കുകള്‍ ക്രമീകരിക്കാറുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. കഴിഞ്ഞ വര്‍ഷം 1.09 യൂറോയില്‍ നിന്ന് 0.99 യൂറോ ആയി കുറച്ചിരുന്നു.

Content Highlights: Apple to hike App Store prices across Europe and some asian regions

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented