ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റം; ആപ്പിളിനെതിരെ കേസ്


photo: ap

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നതിന്റെ പേരില്‍ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിള്‍. തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ആപ്പിള്‍ മടിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിച്ചുവെന്നാരോപിച്ച് ആപ്പിളിനെതിരെ തന്നെ കേസെടുത്തിരിക്കുകയാണ്.

സെറ്റിങ്‌സില്‍ ഡാറ്റ ട്രാക്ക് ചെയ്യുന്നത് ഉപഭോക്താക്കള്‍ ഓഫ് ചെയ്തുവച്ചിട്ടും ആപ്പിള്‍ സ്വകാര്യതയിലേയ്ക്ക് കടന്നുകയറ്റം നടത്തിയെന്നും പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നുവെന്നുമാണ് ആരോപണം. ഒരു സോഫ്റ്റവെയര്‍ കമ്പനിയിലെ ആപ്പ് ഡെവലപ്പേഴ്‌സാണ് ആപ്പിളിന്റെ കടന്നുകയറ്റത്തെക്കുറിച്ച് കണ്ടെത്തിയത്. കാലിഫോര്‍ണിയ ഇന്‍വെൻഷന്‍ ഓഫ് പ്രൈവസി ആക്ട് ആപ്പിള്‍ ലംഘിച്ചുവെന്നാണ് കേസ്.

ആപ്പ് സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍ മുഖേനയാണ് ഉപഭോക്താക്കളുടെ ഡാറ്റ ചോരുന്നത്. ചില ആപ്പുകള്‍ ഫോണിന്റെ മോഡല്‍, സ്‌ക്രീന്‍ റെസല്യൂഷന്‍ എന്നിവയെപ്പറ്റി വിശദമായ ഡേറ്റ ശേഖരിക്കുന്നുവെന്നും ആരോപണമുണ്ട്.

ഉപഭോക്താക്കളുടെ ഡാറ്റ മുന്‍നിര ടെക് കമ്പനികള്‍ ശേഖരിക്കുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന വസ്തുതയല്ല. അതിനാല്‍ തന്നെ ഡാറ്റ ശേഖരിക്കുന്നു എന്നതിലുപരി ഉപഭോക്താക്കള്‍ക്കിടയില്‍ സ്വകാര്യതയെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു എന്നതാണ് ആപ്പിളിനെതിരെയുള്ള ഗുരുതര ആരോപണം. സെറ്റിങ്‌സില്‍ ഡാറ്റ ഷെയറിങ്, ട്രാക്കിങ് എന്നിവ ഓഫ് ആക്കി വെച്ചാല്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടു എന്ന് ധരിച്ചിരിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ആപ്പിളിനെതിരെയുള്ള കേസ്.

Content Highlights: Apple Sued For Tracking User s Activity

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented