ആപ്പിള്‍, സാംസങ് ഫോണുകളില്‍ 5ജി കിട്ടുന്നില്ല; സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ഈ വര്‍ഷം അവസാനം


Photo: Ap

ഈ വര്‍ഷം അവസാനത്തോടെ ഫോണുകളിലെ 5ജി സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യുമെന്ന് ആപ്പിളും സാംസങും. ബുധനാഴ്ച ചേര്‍ന്ന ടെലികോം ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള യോഗത്തിലാണ് കമ്പനികള്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

രാജ്യത്ത് ചില നഗരങ്ങളില്‍ ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ 5ജി സേവനം ആരംഭിച്ചുവെങ്കിലും തങ്ങളുടെ 5ജി ഫോണുകളില്‍ 5ജി കണക്ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില മൊബൈല്‍ ഫോണുകളിലെ സോഫ്റ്റ് വെയറുകളുടെ അപര്യാപ്തതയാണ് ഈ പ്രശ്‌നത്തിന് കാരണം. ഇതില്‍ ഭൂരിഭാഗവും സാംസങിന്റേയും ആപ്പിളിന്റേയും ഫോണുകളാണ്.



ഭാരതി എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ സാംസങ് ഫോണുകളിലും ഐഫോണുകളിലും 'സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡിന് കാത്തിരിക്കുന്നു' എന്നാണ് പറയുന്നത്.

5ജി സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ അധികൃതര്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. അതിവേഗം രാജ്യത്തെ 5ജിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 5ജി സൗകര്യമുള്ള ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് എത്തിക്കുമെന്നാണ് ആപ്പിളും സാംസങും ഉറപ്പുനല്‍കിയിരിക്കുന്നത്.

ഡിസംബറിലായിരിക്കും അപ്‌ഗ്രേഡ് പുറത്തിറക്കുകയെന്ന് ആപ്പിള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണ്‍ 14, 13, 12, എസ്ഇ മോഡലുകളിലെല്ലാം അപ്‌ഗ്രേഡ് എത്തേണ്ടതുണ്ട്.
അതേസമയം നവംബറോടുകൂടി സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് അവതരിപ്പിക്കുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ എയര്‍ടെല്‍ മാത്രമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുര്‍, വാരാണസി എന്നിവിടങ്ങളിലാണ് എയര്‍ടെല്‍ സേവനം ലഭിക്കുക. അതേസമയം ജിയോയുടെ 5ജി ബീറ്റാ ട്രയല്‍ നാല് നഗരങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 2023-ഓടുകൂടി രാജ്യ വ്യാപകമായി 5ജി ആരംഭിക്കുമെന്നാണ് ജിയോ പറയുന്നത്. 2024 ആണ് എയര്‍ടെല്‍ പറയുന്ന സമയം.


Content Highlights: Apple, Samsung phones 5G software update by year end

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented