Photo: Gettyimages
രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്പൈവെയറുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്കാന് 'ലോക്ക്ഡൗണ്‍ മോഡ്' എന്ന പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണുകള്‍, ഐപാഡുകള്‍, മാക് ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും. ഈ സെറ്റിങ് ഫോണിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ചെയ്യും.
ഇസ്രയേലി സ്പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് നടപടി. 150 വ്യത്യസ്ത രാജ്യങ്ങളിലെ ഉപഭോക്താക്കളെയാണ് പെഗാസസ് ബാധിച്ചത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞു കയറുകയുണ്ടായി.
ഫോണുകളിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഇമെയിലുകള്‍, എന്നിവ വായിക്കാനും ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ ഉപഭോക്താവറിയാതെ റെക്കോര്‍ഡ് ചെയ്യാനും മൈക്രോഫോണും ക്യാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഈ മാല്‍വെയറിന് സാധിക്കും.
തീവ്രവാദികളെയും മറ്റും പിടികൂടുന്നതിനാണ് ഈ സ്പൈ വെയര്‍ തയ്യാറാക്കിയതെങ്കിലും വിവിധ ഭരണകൂടങ്ങള്‍ എതിരാളികളെ നിരീക്ഷിക്കുന്നതിനായും ഇത് പ്രയോജനപ്പെടുത്തിയതാണ് വിവാദമായത്.

വെബ് ബ്രൗസ് ചെയ്യുമ്പോള്‍ ജസ്റ്റ് ഇന്‍ ടൈം (ജെ.ഐ.ടി.), ജാവ സ്ക്രിപ്റ്റ് കോമ്പിലേഷന്‍ പോലുള്ള സാങ്കേതിക വിദ്യകളും പ്രവര്‍ത്തനരഹിതമാവും.
അപരിചിതരില്‍ നിന്നുള്ള ഫേസ് ടൈം കോളുകള്‍ ഉള്‍പ്പടെ എല്ലാ തരം ഇന്‍കമിങ് ഇന്‍വൈറ്റുകളും സര്‍വീസ് റിക്വസ്റ്റുകളും ആപ്പിള്‍ ബ്ലോക്ക് ചെയ്യും. ഐഫോണ്‍ കേബിള്‍ ഉപയോഗിച്ച് മറ്റൊരു കംപ്യൂട്ടറുമായോ ഉപകരണവുമായോ ബന്ധിപ്പിക്കാന്‍ സാധിക്കില്ല.
വരും മാസങ്ങളില്‍ ലോക്ക്ഡൗണ്‍ മോഡില്‍ കൂടുതല്‍ സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആപ്പിള്‍ പറഞ്ഞു.
ഇതോടൊപ്പം ലോക്ക്ഡൗണ്‍ മോഡ് സുരക്ഷ മറികടക്കാന്‍ വഴി കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്കുന്ന സെക്യൂരിറ്റി ബൗണ്ടി പ്രോഗ്രാമും ആപ്പിള്‍ തുടങ്ങിയിട്ടുണ്ട്. 20 ലക്ഷം ഡോളര്‍ വരെ ഇതുവഴി പ്രതിഫലം ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..