photo: ap
ഓപ്പണ്‍ എ.ഐയുടെ എ.ഐ. ചാറ്റ് ബോട്ടായ ചാറ്റ് ജി.പി.ടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ് വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ആപ്പിള്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എ.ഐ. മോഡലുകളെ പരിശീലിപ്പിക്കുന്ന ഡെവലപ്പര്‍മാരുടെ പക്കല്‍ എത്തിച്ചേരാനിടയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ നടപടി.
കമ്പനിയുടെ ജീവനക്കാര്‍ ആരും ചാറ്റ് ജി.പി.ടിയോ പുറത്തുനിന്നുള്ള മറ്റ് എ.ഐ. ടൂളുകളോ ഉപയോഗിക്കരുത് എന്നാണ് ആപ്പിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളും സ്വന്തം നിലയ്ക്ക് എ.ഐ. ടൂളുകള്‍ വികസിപ്പിക്കുന്നുണ്ട്. എന്നാല്‍ അവയുടെ ഉപയോഗം സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു ലാംഗ്വേജ് ജനറേറ്റിങ് എഐയുടെ നിര്‍മാണ ജോലികളിലാണ് ആപ്പിളിലെ എ.ഐ. ടീമുകള്‍ എന്ന് മാര്‍ച്ചില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആപ്പിളിനെ പോലെ സാംസങും കമ്പനിയ്ക്കുള്ളില്‍ ചാറ്റ് ജി.പി.ടിയെ പോലുള്ള എ.ഐ. ടൂളുകള്‍ വിലക്കിയിട്ടുണ്ടെന്നാണ് വിവരം. സാംസങുമായി ബന്ധപ്പെട്ട സ്വകാര്യ വിവരം ചാറ്റ് ജി.പി.ടിയിലേക്ക് അബദ്ധത്തില്‍ ചോര്‍ന്നതിന് ശേഷമാണ് സാംസങ് എ.ഐ. ടൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സാംസങും സ്വന്തം എ.ഐ. ടൂള്‍ വികസിപ്പിക്കുന്നുണ്ട്.
ബാങ്ക് ഓഫ് അമേരിക്ക, സിറ്റി, ഡച്ച് ബാങ്ക്, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, വെല്‍സ് ഫാര്‍ഗോ, ജെ.പി. മോര്‍ഗന്‍, വാള്‍മാര്‍ട്ട്, വെരിസോണ്‍ തുടങ്ങിയ കമ്പനികളും ജീവനക്കാര്‍ക്കിടയില്‍ ചാറ്റ് ജി.പി.ടി. വിലക്കിയിട്ടുണ്ട്.
Content Highlights: Apple restricts internal use of ChatGPT
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..