വിറയ്ക്കുന്നു, ഐഫോണ്‍ 14 പ്രോ ക്യാമറയില്‍ വിചിത്രമായ പ്രശ്‌നം; പരിഹരിക്കുമെന്ന് ആപ്പിള്‍


Photo: Apple

ഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് ഫോണുകളിലെ ക്യാമറആപ്പിൽ റിയര്‍ ക്യാമറകള്‍ തുറക്കുമ്പോള്‍ അനിയന്ത്രിതമായി വിറയ്ക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന പ്രശ്‌നം ഉപഭോക്താക്കളെ ആകെ നിരാശരാക്കിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് തയ്യാറാക്കുകയാണ് ആപ്പിള്‍ എന്ന് സിഎന്‍എന്‍ ബിസിനിസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമറ ആപ്പ് ഉപയോഗിക്കുമ്പോഴും സ്‌നാപ്ചാറ്റ, ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും മാത്രമാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത് എന്ന് ഉപഭോക്താക്കള്‍ പറയുന്നു.

പ്രശ്‌നം അറിഞ്ഞിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ആപ്പിള്‍ സിഎന്‍എനിനോട് പറഞ്ഞു. അടുത്തയാഴ്ചയോടെ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയേക്കും. ആപ്പിള്‍ പുതിയതായി അവതരിപ്പിച്ച ഐഫോണ 14 പതിപ്പുകളില്‍ 48 എംപി ക്യാമറ ഉള്‍പ്പടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ ഏറ്റവും വിലയുള്ള ഫോണുകളാണ് ഐഫോണ്‍ 14 പ്രോ മോഡലുകള്‍. വിലയേറിയിട്ടും ക്യാമറ ഉള്‍പ്പടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ കാരണം ഫോണിന് ആവശ്യക്കാരേറെയുണ്ട്. ആഗോള തലത്തില്‍ വില്‍പന ആരംഭിച്ചതിന് ഇടയ്ക്കാണ് ഇങ്ങനെ ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്.



ആവശ്യക്കാര്‍ ഏറിയതിനെ തുടര്‍ന്ന് ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മോഡലുകളുടെ നിര്‍മാണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ്-ചി കുവോ പറയുന്നത്. മറ്റ് മോഡലുകളേക്കാള്‍ കൂടുതല്‍ നാള്‍ കാത്തിരുന്നാലെ പ്രോ മോഡലുകള്‍ കയ്യില്‍ കിട്ടൂ എന്ന സ്ഥിതിയുമുണ്ട്.

Content Highlights: Apple plans fix for bug that makes iPhone 14 Pro camera shake uncontrollably

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented