Photos: Apple
ഐഫോണുകളിലേക്കായുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഓഎസ് 15 ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒട്ടനവധി പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പ്രയോജനകരമായ ഒരുകൂട്ടം സൗകര്യങ്ങളും ഐഓഎസ് 15 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മെസേജസ് ആപ്പിലെ നോട്ടിഫിക്കേഷന്‍ കണ്ട്രോളുകള്
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇനി ആപ്പിള്‍ മെസേജസ് ആപ്പിലെ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും സാധിക്കും. അപരിചിതരായവര്‍, പണമിടപാടുകള്‍, പ്രമോഷനുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കുക.
പലപ്പോഴും ശല്യക്കാരായി മാറുന്ന പ്രമോഷണല്‍ മെസേജുകളുടെ നോട്ടിഫിക്കേഷനുകള്‍ അകറ്റി നിര്‍ത്താന്‍ ഇത് സഹായിക്കും.
ക്യാമറ ആപ്പില്‍ നിന്ന് നേരിട്ട് യുപിഐ ആപ്പുകള്‍
ക്യാമറ ആപ്പ് വഴി ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ യുപിഐ ആപ്പുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്തി. ഒന്നിലധികം യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. മാത്രവുമല്ല ക്യാമറ ആപ്പിലൂടെ തന്നെ പേമെന്റ് ആപ്പുകളില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.
സിരിയില്‍ ഇംഗ്ലീഷിനൊപ്പം ഇന്ത്യന്‍ ഭാഷയും കൂട്ടിച്ചേര്‍ത്ത് പറയാം
സിരിയ്ക്ക് ഇംഗ്ലീഷും ഇന്ത്യന്‍ ഭാഷകളും കലര്‍ത്തിയുള്ള സംസാരം ഇനി മനസിലാവും. ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, തമിഴ്, ബെംഗാളി, ഗുജറാത്തി, മലയാളം, പഞ്ചാബി ഭാഷകള്‍ സിരിയ്ക്ക് തിരിച്ചറിയാനാവും.
ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഭാഷാ നിഘണ്ടുകള്‍
ഉര്‍ദു-ഇംഗ്ലീഷ്, തമിഴ്-ഇംഗ്ലീഷ്, തെലുങ്ക്-ഇംഗ്ലീഷ്, ഗുജറാത്തി-ഇംഗ്ലീഷ് ഭാഷാ നിഘണ്ടുകള്‍ ഐഓഎസ് 15 ല്‍ ലഭിക്കും.
ഇന്ത്യന്‍ ഭാഷകളില്‍ സ്മാര്‍ട് റിപ്ലൈ ഫീച്ചര്‍
ഉറുദു, ബംഗാളി, തമിഴ്, മറാത്തി, ഗുജറാത്തി, മലയാളം, തെലുങ്ക്, കന്നഡ, ഒഡിയ തുടങ്ങിയ ഭാഷകളില്‍ സ്മാര്‍ട് റിപ്ലൈ ഫീച്ചറും ഐഓസ് 15 ല്‍ ഉണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..