-
ആപ്പിള്‍ മ്യൂസിക് ഫോര്‍ വെബ് ഇനി എല്ലാ ബ്രൗസറുകളില്‍ നിന്നും ഉപയോഗിക്കാന്‍ സാധിക്കും. music.apple.com എന്ന യുആര്‍എലില്‍ നിന്നും ആപ്പിള്‍ മ്യൂസിക് ഉപയോഗിക്കാം. വിന്‍ഡോസ്, ലിനക്‌സ്, ക്രോം ഓസ് ഉപയോഗിക്കുന്ന ആപ്പിള്‍ മ്യൂസിക് വരിക്കാര്‍ക്ക് സന്തോഷകരമാവും ഈ വാര്‍ത്ത.
പ്രത്യേകം ആപ്പ് ഇല്ലാതെ തന്നെ വെബ് ബ്രൗസര്‍ വഴി ആപ്പിള്‍ മ്യൂസിക് ആസ്വദിക്കാം.
ആപ്പിള്‍ മ്യൂസിക് ആപ്പിന്റെ മാക് വേര്‍ഷനിലുള്ള ഫോര്‍ യൂ, ബ്രൗസ്, റേഡിയോ പോലുള്ള ഫീച്ചറുകള്‍ അതിന്റെ വെബ് വേര്‍ഷനിലുമുണ്ട്. എന്നാല്‍ ലൈവ് ലിറിക്‌സ് ഫീച്ചര്‍ വെബ് പ്ലെയറില്‍ ലഭ്യമല്ലെന്ന് എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോധവല്‍കരണത്തിനും ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി നടത്തുന്ന 'വണ്‍ വേള്‍ഡ്;ടുഗെതര്‍ അറ്റ് ഹോം' സംഗീതനിശ ആപ്പിള്‍ മ്യൂസിക്കില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
പോള്‍ മക് കാര്‍ട്‌നി, ബില്ലി എലിഷ്, എല്‍ടണ്‍ ജോണ്‍, ജോണ്‍ ലെജന്റ്, ക്രിസ് മാര്‍ട്ടിന്‍, ആന്‍ഡ്രിയ ബോകെല്ലി, ലിസോ, ലേഡി ഗാഗ തുടങ്ങിയ കലാകാരന്മാര്‍ ഇതിന്റെ ഭാഗമാവുന്നുണ്ട്.
ഏപ്രില്‍ 19 ന് ഇന്ത്യന്‍ സമയം രാവിലെ 5.30 നാണ് പരിപാടി നടക്കുക. ആപ്പിള്‍ മ്യൂസിക് വഴിയും ആപ്പിള്‍ ടിവി ആപ്ലിക്കേഷനുകള്‍ വഴിയും പരിപാടി സ്ട്രീം ചെയ്യാം.
Content Highlights: apple music will be available for all web browsers
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..