Photo : PTI
ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിള്‍ സ്റ്റോര്‍ ചൊവ്വാഴ്ച മുംബൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. പിന്നാലെ ഏപ്രില്‍ 20-ന് ഡല്‍ഹിയില്‍ രണ്ടാമത്തെ ഔദ്യോഗിക ആപ്പിള്‍ സ്‌റ്റോറും തുറക്കും. ആപ്പിള്‍ ഇന്ത്യയിലെത്തി 25 കൊല്ലത്തിലധികമായെങ്കിലും ഔദ്യോഗിക സേവനകേന്ദ്രങ്ങളുടെ കാര്യത്തില്‍ കമ്പനി ഇപ്പോഴാണ് അനുകൂല തീരുമാനം സ്വീകരിച്ചത്. ഇന്ത്യയിലെ ഉപയോക്താക്കളുടെ വര്‍ധനവും ഇന്ത്യ ആപ്പിളിന്റെ പ്രധാനമാര്‍ക്കറ്റായി മാറുമെന്നുള്ള ദീര്‍ഘവീക്ഷണവും കമ്പനിയുടെ തീരുമാനത്തിന് പിന്നിലുണ്ട്.
മുംബൈയിലെ ബികെസി ആപ്പിള്‍ സ്റ്റോര്‍ വ്യത്യസ്തവും ആകര്‍ഷകവുമായ ഗ്ലാസ് 'ഔട്ട് ലുക്ക്' ആണ് നല്‍കിയിരിക്കുന്നത്. പുറംചുമരുകള്‍ മുഴുവനും ഗ്ലാസ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഉയരമുള്ള സീലിങ്ങും തൂണുകളുമുള്ള വിശാലമായ സ്റ്റോറിനുള്ളില്‍ സമാന്തരമായി ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഐ ഫോണ്‍ ആക്‌സസറികള്‍, മാക് ലാപ്‌ടോപുകള്‍, ഡെസ്‌ക്ടോപുകള്‍, മറ്റ് ആപ്പിള്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കായി മുകള്‍നിലയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോം പാഡിനും ആപ്പിള്‍ ടിവി പ്ലസിനുമായി പ്രത്യേക വിഭാഗമുണ്ട്.





കരകൗശലാലങ്കാരമുള്ള ത്രികോണാകൃതിയിലുള്ള ആയിരം മരപ്പാളികള്‍ കൊണ്ടാണ് സീലിങ് നിര്‍മിച്ചിരിക്കുന്നത്. ഓരോ മേല്‍പ്പുരത്തകിടിന്റേയും നിര്‍മാണത്തിനായി 408 മരക്കഷണങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. 31 എണ്ണം വീതം നിശ്ചിതവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും കുറവ് ഊര്‍ജഉപഭോഗം സാധ്യമാകുന്ന ആപ്പിള്‍ സ്റ്റോറാണ് ബികെസി എന്നാണ് റിപ്പോര്‍ട്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം തീരെയില്ലാത്ത, നൂറ് ശതമാനം ഊര്‍ജപുനരുപയോഗവും ബികെസിയില്‍ സാധ്യമാകും.
മുംബൈയിലെ തിരക്കേറിയ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്റ്റോറില്‍ 100 ജീവനക്കാരുണ്ടാകും. ഇരുപത് ഭാഷകളില്‍ ഈ സ്റ്റോറിലുള്ള ജീവനക്കാരുമായി ആശയവിനിമയം സാധ്യമാണ്.

2020-ലാണ് ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആപ്പിള്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. കൂടാതെ ഇന്ത്യയിലെ ആപ്പിള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
Content Highlights: Apple Mumbai Store, First Official Apple Store In India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..