Photo: Twitter@@appltrack
ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഗാഡ്ജെറ്റാണ് ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകള്‍. അടുത്ത വര്‍ഷത്തോടെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകള്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. വിര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും സംയോജിപ്പിച്ച് പുറത്തിറക്കുന്ന ഈ ഹെഡ്സെറ്റ് ടെക്ക് ലോകത്ത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.
ഇപ്പോഴിതാ ഹെഡ്സെറ്റിലെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് റിയാലിറ്റി ഒ.എസ്(RealityOS) എന്നതില്‍ നിന്ന് എക്സ്.ആര്.ഒ.എസ്(XROS) എന്നാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സ്റ്റന്റഡ് റിയാലിറ്റി എന്നതിന്റെ ചുരുക്കമാണ് എക്സ്.ആര്(XR). ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേരുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗാഡ്ജെറ്റിനെ ഏറ്റവും മികച്ചതാക്കി മാറ്റുവാനുള്ള കഠിനശ്രമങ്ങളാണ് ആപ്പിളിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയടുത്ത് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് രൂപകല്പന ചെയ്യുന്ന ടീമിലേയ്ക്ക് പുതിയ വിദഗ്ധരെ ആപ്പിള്‍ തേടിയിരുന്നു. ആപ്പിള്‍ ഏറ്റവും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന പ്രോജക്ടുകളില്‍ ഒന്നാണ് മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റുകള്‍.
വി.ആര് മോഡില്‍ ത്രീഡി കണ്ടന്റ് പ്ലേ ചെയ്യാന്‍ സാധിക്കുന്ന വീഡിയോ സേവനം ഹെഡ്സെറ്റിനായി നിര്‍മിക്കാനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്. മെറ്റാവേഴ്സിന് സമാനമായ വിര്‍ച്വല്‍ എന്‍വയണ്‍മെന്റ് ഡെവലപ്പ് ചെയ്യാനുള്ള ശ്രമങ്ങളും ആപ്പിള്‍ നടത്തിവരുന്നുണ്ട്. ഒരു ത്രീഡി മിക്സഡ് റിയാലിറ്റി വേള്‍ഡ് ഒരുക്കാനുള്ള ശ്രമങ്ങള്‍ ആപ്പിള്‍ നടത്തിവരികയാണെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേരത്തെ ആപ്പിളില്‍ നിന്ന് രാജിവെച്ച പല വിദഗ്ധരെയും കമ്പനി തിരിച്ചുവിളിച്ചിട്ടരുന്നു.
വൈഫൈ സിഗ്നലുകള്‍, വാതകച്ചോര്‍ച്ച പോലുള്ള നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിലൂടെ കാണാന്‍ സാധിക്കുമെന്നാണ റിപ്പോര്‍ട്ടുകള്‍. തീപ്പിടിത്തം തിരിച്ചറിയാന്‍ സഹായിക്കും വിധം ചുറ്റുപാടിലെ താപനില വര്‍ധിക്കുന്നത് തിരിച്ചറിയാന്‍ സാധിക്കുമെന്നും വിവരങ്ങളുണ്ട്. 2023 മാര്‍ച്ചോടെ ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് മാര്‍ക്കറ്റിലെത്തുമെന്നാണ് പ്രതീക്ഷ.
Content Highlights: Apple mixed-reality headset operating system name change
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..