photo: ap
2024-ല്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്ന ഐഫോണ്‍ എസ്.ഇ 4 ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആപ്പിള്‍ ഉപേക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ മോഡലായ എസ്ഇയുടെ പുതിയ പതിപ്പായിരുന്നു എസ്.ഇ 4.
അനലിസ്റ്റായ മിങ് ചി കുവോയുടേതാണ് പുതിയ വെളിപ്പെടുത്തല്‍.
ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ ആപ്പിള്‍ ഉപേക്ഷിച്ചുവെന്നും മിങ് ചി വെളിപ്പെടുത്തി.
പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ എസ്.ഇ ആരാധകരെ ഏറെ നിരാശരാക്കുന്നതാണ്. എസ്.ഇ 4 2024-ല്‍ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചത് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിലക്കുറവില്‍ ഒരു ഐഫോണ്‍ എന്നത് തന്നെയായിരുന്നു എസ്.ഇയുടെ പ്രത്യേകത.
2022 മാര്‍ച്ചിലാണ് ഐഫോണ്‍ എസ്.ഇ 3 പുറത്തിറക്കിയത്. 4.7 ഇഞ്ചിന്റെ എല്‍.സി.ഡി ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തിയത്. എ15 ബയോണിക് ചിപ്സെറ്റാണ് എസ്.ഇ 3 യ്ക്ക് കരുത്ത് പകരുന്നത്.
Content Highlights: Apple may not launch iPhone SE 4 in 2024 says reports
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..