പ്പിളിന്റെ പുതിയ ഉല്‍പ്പന്നങ്ങളിലേക്കായുള്ള ഐ.ഓ.എസ്. 14.1 , ഐപാഡ്ഓ.എസ്. 14.1 ഓ.എസ്. അപ്‌ഡേറ്റുകള്‍ ആപ്പിള്‍ പുറത്തിറക്കി. സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 

ഐഫോണ്‍ 6എസ് മുതലുള്ള ഐഫോണുകളില്‍ ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. അപ്‌ഡേറ്റ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് അപ്‌ഡേറ്റ് വന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാനാവും. അതിന് സെറ്റിങ്‌സില്‍ ജനറല്‍- സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് സന്ദര്‍ശിച്ചാല്‍ മതി. 

നിരവധി പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് 14.1 അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇമെയിലുകള്‍ തെറ്റായ ഉപനാമത്തില്‍ അയക്കുക, വിഡ്‌ജെറ്റുകളും ഐക്കണുകളും തെറ്റായ വലിപ്പത്തില്‍ കാണിക്കുക ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.

10-ബിറ്റ് എച്ച്ഡിആര്‍ വീഡിയോ പ്ലേബാക്ക്, ഐഫോണ്‍ 8 ലും ശേഷവുമുള്ള ഫോണുകളില്‍ ഫോട്ടോസ് ആപ്പില്‍ എഡിറ്റിങ് സൗകര്യം ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകളും ചേര്‍ത്തിട്ടുണ്ട്. 

ആപ്പിള്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ ഫോണുകളില്‍ ഐ.ഓ.എസ്. 14.1 ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ അപ്‌ഡേറ്റിനായുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുന്നതായിരിക്കും. 

അതേസമയം ഐ.ഓ.എസ്. 14.2, ഐപാഡ് ഓ.എസ്. 14.2, വാച്ച് ഓ.എസ്. 7.1, ടിവി ഓ.എസ്. 14.2 എന്നിവ ഡെവലപ്പര്‍മാര്‍ക്കൊപ്പം ആപ്പിള്‍ പരീക്ഷിച്ചുവരികയാണ്. 

Content Highlights: apple launched ipad ios updates 14.1 with bug fixes and feature updates