വിവിധ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും മോഷ്ടിക്കപ്പെട്ട ഐഫോണുകള്‍ പിന്തുടര്‍ന്ന് കണ്ടെത്തി ആപ്പിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകളിലേക്ക് നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന സന്ദേശം അയക്കുകയാണ് കമ്പനി. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന വ്യാപക പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമായതിനിടെയാണ് വിവിധ ആപ്പിള്‍ റീടെയില്‍ സ്റ്റോറുകള്‍ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെയുകയും ചെയ്തത്.
മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം പിന്തുടര്‍ന്ന് പ്രവര്‍ത്തന രഹിതമാക്കും. അത് പിന്നീട് ഉപയോഗിക്കാനാവില്ല. ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്റര്‍, റെഡ്ഡിറ്റ് പോലുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിങ്ങളെ പിന്തുടരുന്നുണ്ടെന്നും, ഫോണുകള്‍ ഉടനെ തിരികെ ഏല്‍പ്പിക്കൂ എന്നും പ്രാദേശിക അധികാരികളെ അറിയിക്കുമെന്നുമുള്ള സന്ദേശങ്ങളാണ് കമ്പനി ഫോണുകളിലേക്ക് അയക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തിനിടെയുണ്ടായ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ആപ്പിള്‍ സ്റ്റോറുകള്‍ അടുത്തിടെയാണ് കമ്പനി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
മോഷണ ശ്രമങ്ങള്‍ക്ക് മുന്‍കരുതലെന്നോണം ആപ്പിള്‍ സ്റ്റോറുകളില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ഫോണുകളില്‍ പ്രത്യേകം സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മോഷ്ടിക്കപ്പെട്ട ഫോണുകള്‍ പിന്തുടരുന്നത്. പണം കൊടുത്ത് വാങ്ങുന്ന ഫോണുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഉണ്ടാവില്ല.
അതേസമയം ഈ നടപടി പ്രതിഷേധ സമരങ്ങള്‍ക്കെതിരെയല്ല. പ്രതിഷേത സമരങ്ങള്‍ക്ക് പിന്നിലുള്ള മനുഷ്യാവകാശ സംഘങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ ആപ്പിള്‍ സിഇഓ ടിം കുക്ക് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട. ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം വിവേകശൂന്യതയാണ് എന്നാണ് ടിം കുക്കിന്റെ നിലപാട്.
Content Highlights: Apple is tracking iPhones stolen from its stores
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..