പ്രതീകാത്മക ചിത്രം | photo: getty images
ആന്‍ഡ്രോയിഡില്‍ ലഭ്യമാകുന്ന ചില ഫീച്ചറുകള്‍ ഐഫോണില്‍ ലഭിക്കാറില്ല. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പല ഫീച്ചറുകളും ആപ്പിള്‍ ഒഴിവാക്കുന്നത്. ഇപ്പോഴിതാ ആന്‍ഡ്രോയിലെ ഏറ്റവും മികച്ച ഫീച്ചറുകളിലൊന്ന് ആപ്പിളിലേയ്ക്കും വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ ഐഓഎസില്‍ അനുവദിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നുവെന്നാണ് ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആപ് സ്റ്റോറിന് പുറത്തുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും അനുവാദമുണ്ടായേക്കും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായേക്കാവുന്ന ഫീച്ചറാകും ഇത്.
നിലവില്‍ ഐഫോണ്‍, ഐപാഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രമേ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സാധിക്കും.
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് അനുസരിക്കുന്നതിന്റെ ഭാഗമായാകും ആപ്പിളിന്റെ നീക്കം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. അതേസമയം, ആപ്പിള്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുവെങ്കില്‍ത്തന്നെ അത് യൂറോപ്യന്‍ യൂണിയന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ മാത്രമായിരിക്കുമെന്ന് വിവരങ്ങളുണ്ട്.
Content Highlights: Apple is preparing to allow third-party app stores on iPhone says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..