ഐഫോണ്‍ 14 എവിടുന്ന് വാങ്ങുന്നതാണ് ലാഭം? വിവിധ രാജ്യങ്ങളിലെ നിരക്കുകള്‍


Photo: Apple

പ്പിള്‍ അവതരിപ്പിച്ച ഐഫോണ്‍ ശ്രേണിയാണ് ഐഫോണ്‍ 14. പതിവ് പോലെ ഇന്ത്യയില്‍ ഉയര്‍ന്ന വിലയാണ് ഫോണുകള്‍ക്ക്. മറ്റ് പല രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ വില അല്‍പം കൂടുതലാണ്.

ഇന്ത്യ, യുഎസ്, യുകെ, ദുബായ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ ഐഫോണ്‍ നിരക്കുകളാണ് താഴെ കാണുന്നത്.

ഐഫോൺ 14ഐഫോൺ 14 പ്ലസ്ഐഫോൺ 14 പ്രോഐഫോൺ 14 പ്രോ മാക്സ്
ഇന്ത്യ79,900 രൂപ89,990 രൂപ1,29,900 രൂപ1,39,900 രൂപ
യുഎസ്799 ഡോളർ899 ഡോളർ 999 ഡോളർ 1,099 ഡോളർ
രൂപയിൽ (11.9.2022)63645.18 രൂപ71610.79 രൂപ79576.39 രൂപ87542.00 രൂപ
യുകെ849 പൗണ്ട്949 പൗണ്ട്1099 പൗണ്ട്1199 പൗണ്ട്
രൂപയിൽ (11.9.2022)78455.22 രൂപ87696.12 രൂപ101557.47 രൂപ110798.37 രൂപ
യുഎഇ3,399 ദിർഹം3,799 ദിർഹം4,299 ദിർഹം4,699 ദിർഹം
രൂപയിൽ (11.9.2022)73711.83 രൂപ82386.36 രൂപ93229.52 രൂപ101904.05 രൂപ
ചൈന 5,999 യുവാൻ6,999 യുവാൻ7999 യുവാൻ8999 യുവാൻ
രൂപയിൽ (11.9.2022)68988.63 രൂപ80488.65 രൂപ91988.67 രൂപ103488.69 രൂപ
ഹോങ്കോങ്6,899 ഡോളർ7699 ഡോളർ8599 ഡോളർ9399 ഡോളർ
രൂപയിൽ (11.9.2022)70010.90 രൂപ78129.29 രൂപ87262.47 രൂപ95380.85 രൂപ
സ്വാഭാവികമായും ഈ നിരക്കുകള്‍ കാണുമ്പോള്‍ കുറഞ്ഞ നിരക്കില്‍ ഐഫോണ്‍ ലഭിക്കുന്ന രാജ്യത്തുനിന്ന് സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഐഫോണ്‍ വാങ്ങി നല്‍കാന്‍ നിങ്ങള്‍ ചിലപ്പോള്‍ ആവശ്യപ്പെട്ടേക്കാം. എന്നാല്‍, അപ്പോഴും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഓരോ രാജ്യത്തും ലഭ്യമായ ഐഫോണുകളിലെ ഫീച്ചറുകളില്‍ നേരിയ മാറ്റങ്ങളുണ്ട്. അത് ചിലപ്പോള്‍ ഇന്ത്യയിലെ ഉപയോഗത്തിനും നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും അനുയോജ്യമാവണം എന്നില്ല.

മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക!

ഐഫോണ്‍ 14- ന്റെ യുഎസിലെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഇന്ത്യയിലെ നിരക്കിനേക്കാള്‍ വളരെ കുറവാണെന്ന് കാണാം. എന്നാല്‍ ഇന്ത്യയിലെ ഉപയോഗത്തിന് യുഎസില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.

യുഎസിലെ ഐഫോണ്‍ 14-ല്‍ സിം കാര്‍ഡ് സ്ലോട്ട് ഉണ്ടാവില്ല. യുഎസില്‍ ഐഫോണുകള്‍ പൂര്‍ണമായും ഇ-സിം സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്.

അതുപോലെ ചൈനയിലും ഹോങ്കോങിലും വില്‍ക്കുന്ന ഐഫോണ്‍ 14 പതിപ്പുകളില്‍ പുതിയതായി അവതരിപ്പിച്ച സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉണ്ടാവില്ല.

ജിയോ, വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ ഇ-സിം സേവനം നല്‍കുന്നുണ്ട്. യുഎസില്‍ നിന്ന് വാങ്ങുന്ന ഐഫോണ്‍ 14 ഇന്ത്യയില്‍ ഉപയോഗിക്കണമെങ്കില്‍ ഇന്ത്യയില്‍ അധികം പ്രചാരത്തില്‍ ഇല്ലാത്ത ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടിവരും.

എന്നാല്‍, മലയാളികള്‍ ഏറെയുള്ള ദുബായില്‍ നിന്ന് ഇന്ത്യയിലെ നിരക്കില്‍ നിന്ന് 5000 മുതല്‍ 35000 രൂപ വരെ കുറവില്‍ ഐഫോണ്‍ 14 വാങ്ങാന്‍ സാധിക്കും. ഇന്ത്യയില്‍ 1,39,900 രൂപ വിലയുള്ള ഐഫോണ്‍ 14 പ്രോ മാക്‌സിന് ദുബായില്‍ 4699 ദിര്‍ഹമാണ് (1,09,863 രൂപ) വില.

അതാത് സമയത്തെ കറന്‍സി വിനിമയ നിരക്കിനനുസരിച്ച് ഈ നിരക്കില്‍ വിദേശ രാജ്യങ്ങളിലെ വിലയും ഇന്ത്യന്‍രൂപയും തമ്മിലുള്ള അന്തരത്തില്‍ മാറ്റം വന്നേക്കാം.

Content Highlights: Apple iPhone 14 Series price various countries

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented