ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, വാച്ച് സീരീസ് 8, വാച്ച് എസ്ഇ വിപണിയിലെത്തി


Photo: twitter@tim_cook

പ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഒപ്പം ആപ്പിള്‍ വാച്ച് സീരീസ് 8, ആപ്പിള്‍ വാച്ച് എസ്ഇ (രണ്ടാം തലമുറ) എന്നിവയും വില്‍പനയ്‌ക്കെത്തി.

ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും ഉപകരണങ്ങള്‍ വില്‍പനയ്ക്കുണ്ട്.. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ഇവ വാങ്ങാം.

ഐഫോണ്‍ 14 പ്ലസ് ഫോണ്‍ ഒക്ടോബര്‍ ഏഴ് മുതലേ ലഭിക്കുകയുള്ളൂ. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഫോണ്‍ വില്‍പനയ്ക്കുണ്ട്.


ഐഫോൺ 14 പ്രോ ആമസോണിൽ നിന്ന് വാങ്ങാൻ ക്ലിക്ക് ചെയ്യൂ


ആപ്പിളിന്റെ അംഗീകൃത റീസെല്ലറായ ഇമാജിന്‍ സ്റ്റോര്‍സില്‍ ഐഫോണ്‍ 14 വാങ്ങുമ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 5000 രൂപ കാഷ്ബാക്ക് നല്‍കുന്നുണ്ട്. പ്രോ സീരീസ് വാങ്ങുമ്പോള്‍ 4000 രൂപ കാഷ്ബാക്ക് ലഭിക്കും. വാച്ച് സീരീസ് 8 ന് 3000 രൂപയും കാഷ്ബാക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ 14 ന് എച്ചിഡിഎഫ്‌സി ക്രെഡിറ്റ്കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഇഎംഐ, നോണ്‍ ഇഎംഐ ഇടപാടുകള്‍ക്ക് 5000 രൂപ കിഴിവ് ലഭിക്കും.

ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ആപ്പിള്‍ ഐഫോണ്‍ 14 പ്രോ അതിവേഗം വിറ്റഴിയുന്നുണ്ടെന്ന സൂചന നല്‍കി ഫോണ്‍ ഇടക്കിടെ 'ഔട്ട് ഓഫ് സ്റ്റോക്ക്' കാണിക്കുന്നുണ്ട്.


ഐഫോൺ 14 ആമസോണിൽ നിന്ന് വാങ്ങാൻ ക്ലിക്ക് ചെയ്യൂ


ഐഫോണ്‍ 14 ന്റെ 128 ജിബി പതിപ്പിന് 79900 രൂപയാണ് വില. ഐഫോണ്‍ 14 പ്രോ ഫോണയ്ക്ക് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്‌സിന് 139900 രൂപയും ആണ് വില തുടങ്ങുന്നത്.

ഐഫോണ്‍ 13 ന് സമാനമായി 6.1 ഇഞ്ച് സ്‌ക്രീനുമായാണ് ഐഫോണ്‍ 14 എത്തിയിരിക്കുന്നത്. അതേസമയം ഡ്യുവല്‍ ക്യാമറ സംവിധാനം, ക്രാഷ് ഡിറ്റക്ഷന്‍, മെച്ചപ്പെട്ട ബാറ്ററി ലൈഫ് തുടങ്ങിയ പുതിയ സവിശേഷതകളും ഇതിനുണ്ട്.


ഐഫോൺ 14 പ്രോ മാക്സ് ആമസോണിൽ നിന്ന് വാങ്ങാം


വാച്ച് സീരീസ് 8 ആര്‍ത്തവകാലം ട്രാക്ക് ചെയ്യാനുള്ള സൗകര്യവും, ശരീര താപനില അളക്കാനുള്ള സെന്‍സറും ഉള്‍പ്പെടുത്തിക്കൊണ്ടാണ് എത്തിയിരിക്കുന്നത്. വാച്ച് സീരീസ് 8 ലും ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനമുണ്ട്. ഇതിന്റെ 41 എംഎം പതിപ്പിന് 45900 രൂപയും വാച്ച് എസ്ഇ യ്ക്ക് 29900 രൂപയും ആണ് വില.


Content Highlights: Apple iPhone 14, iPhone 14 Pro, Watch Series 8, Watch SE now on sale

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented