ഐഫോൺ 13 പരമ്പരകളുടെ അവതരണ ചടങ്ങിൽ നിന്ന്
ആഗോള നിര്‍മാണ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ആപ്പിള്‍. ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വെച്ച് നിര്‍മിക്കാന്‍ തുടങ്ങിയെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു.
പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ തുടങ്ങുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ആപ്പിള്‍ പറഞ്ഞു.
2017 ല്‍ ഐഫോണ്‍ എസ്ഇ നിര്‍മിച്ചുകൊണ്ടാണ് ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണ് ആപ്പിള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഐഫോണ്‍ 11, ഐഫോണ്‍ 12 തുടങ്ങിയ വിപണിയില്‍ സ്വീകാര്യത നേടിയ ഫോണുകളും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഐഫോണ്‍ 11, 12, 13 ഫോണുകള്‍ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലും, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 12 എന്നിവ വിസ്‌ട്രോണ്‍ ഫാക്ടറിയിലും ആണ് നിര്‍മിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഐഫോണ്‍ കയറ്റുമതിയില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സൈബര്‍ മീഡിയാ റിസര്‍ച്ച് കണക്കാക്കുന്നത്. ഇതില്‍ 17 ശതമാനവും ഐഫോണ്‍ 13 ആണ്. ഈ വര്‍ഷം ഐഫോണ്‍ വില്‍പന 70 ലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: apple iphone 13 production started in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..