ന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 12 ഫോണുകള്‍ക്കായി ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. ഐഫോണ്‍ 12, ഐപോണ്‍ 12 പ്രോ ഫോണുകള്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 മുതല്‍ വിതരണം ആരംഭിക്കും. 

വിവിധ സ്‌റ്റോറേജ് ഓപ്ഷനുകളിലും നിറങ്ങളിലും ഫോണ്‍ വാങ്ങാം. 

വിവിധ ഫോണുകളുടെ ആപ്പിള്‍ സ്റ്റോറിലെ വില

 ഐഫോണ്‍ 12 പ്രോ 128 ജിബി പതിപ്പിന് 1,19,900 രൂപ, 256 ജിബി പതിപ്പിന് 1,29,900 രൂപ, 512 ജിബി പതിപ്പിന് 1,49,900 രൂപ 

ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ 128 ജിബി പതിപ്പിന് 1,29,900 രൂപ, 256 ജിബി പതിപ്പിന് 1,39,900 രൂപ, 512 ജിബി പതിപ്പിന് 1,59,900 രൂപ 

 ഐഫോണ്‍ 12 മിനി  64 ജിബി പതിപ്പിന് 69,900 രൂപ, 128 ജിബി പതിപ്പിന് 74,900 രൂപ, 256 ജിബി പതിപ്പിന് 84,900 രൂപ 

ഐഫോണ്‍ 12 ന്റെ 64 ജിബി പതിപ്പിന് 79,900 രൂപ, 128 ജിബി പതിപ്പിന് 84,900 രൂപ, 256 ജിബി പതിപ്പിന് 94,900 രൂപ 

ഫോണിനൊപ്പം ഒരു യുഎസ്ബി റ്റു ലൈറ്റ്‌നിങ് കേബിളാണ് ഉണ്ടാവുക. ചാര്‍ജറും, എയര്‍പോഡും ഒഴിവാക്കിയിട്ടുണ്ട്. 

വിവിധ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വാറന്റി കാലാവധി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കെയര്‍ പ്ലസും വാങ്ങാം. 

വിവിധ ഫിനാന്‍സിങ് പേമെന്റ് ഓപ്ഷനുകളും ആപ്പിള്‍ നല്‍കുന്നു. ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. റുപേ കാര്‍ഡ് ഉപയോഗിച്ചും ഇടപാട് നടത്താം. കോവിഡ് കാല മുന്‍കരുതല്‍ എന്ന നിലയില്‍ നിലവില്‍ കാഷ് ഓണ്‍ ഡെലിവറി സൗകര്യം ആപ്പിള്‍ നല്‍കുന്നില്ല. 

രാജ്യത്ത് എല്ലായിടങ്ങളിലും ഫോണ്‍ വിതരണം ചെയ്യുമെങ്കിലും  എക്‌സേഞ്ച് ഓഫര്‍ എല്ലാ പിന്‍കോഡ് മേഖലകളിലും ലഭ്യമല്ല.

Content Highlights: Apple iPhone 12 Pro Preorders started on on Apple store Online