ആപ്പിള്‍ ഐപാഡ് 2022, ഐപാഡ് പ്രോ 2020 അവതരിപ്പിച്ചു


Photo: Apple

പ്പിളിന്റെ പുതിയ ഐപാഡുകള്‍ പുറത്തിറക്കി. എം2 ചിപ്പ് സെറ്റ് ഉള്‍പ്പെടയുള്ള പരിഷ്‌കാരങ്ങളുമായാണ് ഈ വര്‍ഷത്തെ ഐപാഡ് പ്രോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ കളര്‍ ഓപ്ഷനുകളും മറ്റ് അപ്‌ഡേറ്റുകളുമായാണ് ഐപാഡ് പുറത്തിറക്കിയിരിക്കുന്നത്.

ഐപാഡ് പ്രോ 2022



എം2 ചിപ്പ് സെറ്റിന്റെ പിന്‍ബലത്തിലുള്ള ഐപാഡ് പ്രോയ്ക്ക് ഡിസ്‌പ്ലേ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പതിപ്പുകളുണ്ട്. 12.9 ഇഞ്ച്, 11 ഇഞ്ച് വേരിയന്റുകളാണവ. 2021 ലെ പതിപ്പില്‍ നിന്നും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഹോം ബട്ടന്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഫ്രെയിമുകള്‍ പഴയ വലിപ്പത്തില്‍ തന്നെയാണ്.

മിനി-എല്‍ഇഡി ഡിസ്‌പ്ലേ പാനലാണ് 12.9 ഇഞ്ച് ഐപാഡ് പ്രോയ്ക്കുള്ളത്. അതേസമയം സാധാരണ എല്‍ഇഡി പാനലാണ് 11 ഇഞ്ച് ഐപാഡ് പ്രോയ്ക്കുള്ളത്. എന്നാല്‍ രണ്ട് മോഡലുകള്‍ക്കും 120 ഹെര്‍ട്‌സ് പ്രോ മോഷന്‍ റിഫ്രഷ് റേറ്റുണ്ട്.

ആപ്പിള്‍ പെന്‍സില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. ഇതിലെ പുതിയ ഹോവര്‍ ഫീച്ചര്‍ ഉപയോഗിച്ച് പെന്‍സില്‍ സ്‌ക്രീനില്‍ തൊടാതെ തന്നെ സ്‌ക്രീനിന് തൊട്ടമുകളിലൂടെ നീങ്ങുമ്പോഴുള്ള ആംഗ്യങ്ങള്‍ തിരിച്ചറിയും. ചിത്രകാരന്മാര്‍ക്ക് കൃത്യതയോടെ ചിത്രം വരയ്ക്കാന്‍ ഈ സൗകര്യം സഹായകമാവും. 5ജി സൗകര്യത്തോടെയാണ് ഐപാഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈഫൈ 6ഇ പിന്തുണയുണ്ട്. ഈ മാസം അവസാനത്തോടെ ഐപാഡ് ഒഎസ് 16 അപ്‌ഗ്രേഡ് ലഭിക്കും.

ഒക്ടോബര്‍ 18 മുതല്‍ ഐപാഡ് ഓര്‍ഡര്‍ ചെയ്യാം. ഇന്ത്യയിലും വില്‍പനയുണ്ട്.

ഐപാഡ് പ്രോ 11 ഇഞ്ച് പതിപ്പിന് വൈഫൈ മോഡലിന് 81900 രൂപയും സെല്ലുലാര്‍ സൗകര്യമുള്ള പതിപ്പിന് 96900 രൂപയും ആണ് വില.

12.9 ഇഞ്ച് ഐപാഡ് പ്രോയുടെ വൈഫൈ മാത്രമുള്ള പതിപ്പിന് 1,12,900 രൂപയും സെല്ലുലാര്‍ മോഡലിന്1,27,900 രൂപയും ആണ് വില.

സ്‌പേസ് ഗ്രേ, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഇവ വിപണിയിലെത്തും.

കറുപ്പ്, വെള്ള നിറങ്ങളില്‍ 11 ഇഞ്ച് ഐപാഡ് പ്രോയ്ക്കുള്ള മാജിക് കീബോര്‍ഡ് ലഭ്യമാണ്. ഇതിന് 29900 രൂപയാണ് വില. 12.9 ഇഞ്ച് ഐപാഡ് പ്രോയുടെ കീബോര്‍ഡിന് 33900 രൂപയാണ് വില.

11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് വേണ്ടിയുള്ള സ്മാര്‍ട് കീബോര്‍ഡ് ഫോളിയോയ്ക്ക് 17900 രൂപയാണ് വില. 12.9 ഇഞ്ച് മോഡലിന് 19900 രൂപയാണ് വില.

12 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് വേണ്ടിയുള്ള സ്മാര്‍ട് ഫോളിയോയുടെ വില 10900 രൂപയും 11 ഇഞ്ച് സ്മാര്‍ട് ഫോളിയോക്ക് 8500 രൂപയും ആണ് വില.

ഐപാഡ് 2022

പത്താം തലമുറ ആപ്പിള്‍ ഐപാഡും കമ്പനി പുറത്തിറക്കി. 44900 രൂപയാണ് ഇതിന്റെ വൈഫൈ പതിപ്പിന് വില. 59900 രൂപയാണ് സെല്ലുലാര്‍ പതിപ്പിന്റെ വില. നീല, പിങ്ക്, മഞ്ഞ, വെള്ളി നിറങ്ങളില്‍ ഇത് വിപണിയിലെത്തും.

ഇതിന്റെ മാജിക് കീബോര്‍ഡ് ഫോളിയോയ്ക്ക് 24900 രൂപയാണ് വില.

2021 ലെ ഒമ്പതാം തലമുറ ആപ്പിള്‍ ഐപാഡ് തുടര്‍ന്നും വില്‍ക്കുമെന്ന് കമ്പനി വ്യക്തമാക്കി. 33900 രൂപയാണ് ഇതിന്റെ സെല്ലുലാര്‍ പതിപ്പിന് വില. 46900 രൂപയാവും ഇതിന്റെ സെല്ലുലാര്‍ പതിപ്പിന്റെ വില. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാമെങ്കിലും ഒക്ടോബര്‍ 26 മുതലാണ് വില്‍പനയ്‌ക്കെത്തുക.

ആപ്പിള്‍ എ14 ബയോണിക് ചിപ്പ് സെറ്റാണ് പുതിയ ഐപാഡിലുള്ളത്. 10.9 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയാണിതിന്. കനമുള്ള ഫ്രെയിമാണുള്ളത് എങ്കിലും ഹോം ബോട്ടന്‍ നീക്കം ചെയ്തിട്ടുണ്ട്. മുകളില്‍ നല്‍കിയ അണ്‍ലോക്ക് ബട്ടനില്‍ സ്ഥാപിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ് സെന്‍സറിലേക്ക് ടച്ച് ഐഡി മാറ്റിയിട്ടുണ്ട്.

12 എംപി ക്യാമറയില്‍ 4കെ റെക്കോര്‍ഡിങ് സാധ്യമാണ്. സെല്‍ഫിയ്ക്ക് വേണ്ടി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയാണുള്ളത്.

വൈഫൈ 6 പിന്തുണയും സെല്ലുലാര്‍ മോഡലുകളില്‍ 5ജി സൗകര്യവും ഉണ്ടാവും. ടൈപ്പ് സി പോര്‍ട്ട് ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ മാജിക് കീബോര്‍ഡ് ഫോളിയോ ഇത് പിന്തുണയ്ക്കും. ആപ്പിള്‍ പെന്‍സിലും ഉപയോഗിക്കാം.

Content Highlights: apple ipad and ipad pro 2022 launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented