ഐഫോണുകള്‍ക്ക് വേണ്ടി IOS 16 അവതരിപ്പിച്ചു; പുതിയ ഫീച്ചറുകള്‍ ഇവയെല്ലാമാണ് 


ഒട്ടനവധി പുതുമകളോടെയും പരിഷ്‌കാരങ്ങളോടെയുമാണ് പുതിയ ഓഎസ് എത്തിയിരിക്കുന്നത്.

Photo: Apple

ഫോണുകള്‍ക്ക് വേണ്ടിയുള്ള ഐഓഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റം ആപ്പിള്‍ അവതരിപ്പിച്ചു. കമ്പനിയുടെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ഓഎസ് അവതരിപ്പിച്ചത്. ഒട്ടനവധി പുതുമകളോടെയും പരിഷ്‌കാരങ്ങളോടെയുമാണ് പുതിയ ഓഎസ് എത്തിയിരിക്കുന്നത്. അവ എന്തെല്ലാം ആണെന്ന് നോക്കാം.

രണ്ട് വര്‍ഷം മുമ്പാണ് ഐഓഎസി 14ല്‍ ആദ്യമായി ഹോം സ്‌ക്രീന്‍ വിഡ്‌ജെറ്റുകള്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ലോക്ക് സ്‌ക്രീനിലും വിഡ്‌ജെറ്റുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 16 ല്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതുവഴി മിസ്ഡ് കോളുകള്‍, ടെക്‌സ്റ്റ് നോട്ടിഫിക്കേഷനുകള്‍, അപ് കമിങ് അലേര്‍ട്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ എളുപ്പം അറിയാന്‍ സാധിക്കും. ലോക്ക്‌സ്‌ക്രീനില്‍ ലോങ് പ്രസ് ചെയ്താല്‍ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാനുമാവും.

സ്‌ക്രീനിന് താഴെ നിന്ന് വരുന്ന ആപ്പ് നോട്ടിഫിക്കേഷനുകള്‍ ഇപ്പോള്‍ മറച്ചുവെക്കാനാവും. ലൈവ് ആക്റ്റിവിറ്റീസ് ഫീച്ചറിലൂടെ ചില നോട്ടിഫിക്കേഷനുകള്‍ പിന്‍ചെയ്ത് വെക്കാന്‍ സാധിക്കും. ആപ്പിള്‍ ടിവി പോലുള്ള ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് വേണ്ടിയാണിത്. ലൈവ് ആക്റ്റിവിറ്റീസ് എപിഐ ഉപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് സ്വന്തം ഇന്ററാക്റ്റീവ് നോട്ടിഫിക്കേഷനുകള്‍ തയ്യാറാക്കാനും സാധിക്കും.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


സഫാരി, കലണ്ടര്‍ പോലുള്ള ചില ആപ്പുകളില്‍ ചില സുപ്രധാന കാര്യങ്ങള്‍ മാത്രം ചെയ്യുന്നതിന് വേണ്ടി ഇപ്പോള്‍ ഫോക്കസ് ഫില്‍റ്ററുകള്‍ ഉപയോഗിക്കാം.

ഐക്ലൗഡ് ലൈബ്രറി ഫീച്ചര്‍ വഴി അഞ്ച് പേര്‍ക്ക് ഒരു പൊതു ലൈബ്രറിയിലേക്ക് ചിത്രങ്ങള്‍ പങ്കുവെക്കാം. ഒരാള്‍ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ ലൈബ്രറി വഴി മറ്റുള്ളവര്‍ക്കും ലഭിക്കും. ഓരോ ഉപഭോക്താവിന്റെയ.ും മെമ്മറീസ്, ഫീച്ചേര്‍ഡ് ഫോട്ടോസ് എന്നിവയും പരസ്പരം കാണാനാവും.

മെസേജസ് ആപ്പില്‍ മൂന്ന് ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതുവഴി അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. അയച്ച മെസേജുകള്‍ പിന്‍വലിക്കാന്‍ സാധിക്കും. വായിച്ച സന്ദേശങ്ങള്‍ ഇമെയിലില്‍ ചെയ്യുന്ന പോലെ 'അണ്‍റീഡ്' ആക്കി മാറ്റാനാവും.

മെയില്‍ ആപ്പില്‍ പുതിയ ടൂളുകള്‍ അവതരിപ്പിച്ചു. ഇതുവഴി ഉപഭോക്താവിന് ഇമെയിലുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കാനാവും. മെസേജ് ഡെലിവറി ആവുന്നത് കാന്‍സല്‍ ചെയ്യാനുമാവും. അറ്റാച്ച് മെന്റുകള്‍ പോലുള്ളവ വിട്ടുപോയെങ്കില്‍ അത് തിരിച്ചറിയാനും മെയില്‍ ആപ്പിന് സാധിക്കും.

ലൈവ് ടെക്സ്റ്റ് വീഡിയോ സപ്പോര്‍ട്ട് ആണ് അടുത്ത പ്രധാന ഫീച്ചറുകളിലൊന്ന്. വീഡിയോകള്‍ക്ക് കാപ്ഷന്‍ കാണാനാവുന്ന സംവിധാനമാണിത്. മെച്ചപ്പെട്ട വിഷ്വല്‍ ലുക്ക് അപ്പ് ഫീച്ചറിലൂടെ മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനും അവ മെസേജസ് പോലുള്ള ആപ്പുകളില്‍ ഉപയോഗിക്കാനും സാധിക്കും.

ആപ്പിള്‍ വാലറ്റില്‍ കൊണ്ടുവന്ന പുതിയ പേ ലേറ്റര്‍ ഫീച്ചര്‍ ഉപയോഗിച്ച് യുഎസിലെ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത സുരക്ഷിതമായ ക്രെഡിറ്റ് സേവനം ലഭിക്കും. ഈ ഫീച്ചര്‍ അധിക ചാര്‍ജോ പലിശയോ ഈടാക്കുകയില്ല. ആറാഴ്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കിയാല്‍ മതി.

വിശദമായ റസീറ്റുകളും ഓര്‍ഡര്‍ ട്രാക്കിങ് വിവരങ്ങളും ലഭിക്കുന്ന സൗകര്യവും പുതിയ ഓഎസിലുണ്ട്. സ്മാര്‍ട് കീകള്‍, ഐഡികള്‍ എന്നിവയും വാലറ്റില്‍ സൂക്ഷിക്കാനാവും.

വാഹനത്തിലെ ഒന്നിലധികം സ്‌ക്രീനുകളില്‍ ഉള്ളടക്കങ്ങള്‍ കാണാനാവുന്ന സൗകര്യം ആപ്പിള്‍ കാര്‍ പ്ലേയില്‍ ഉള്‍പ്പെടുത്തി. ഇന്ധനം എത്രയുണ്ട്, കാറിന്റെ ചൂട്., വേഗത എന്നിവയെല്ലാം കാര്‍പ്ലേ ഡാഷ്‌ബോര്‍ഡില്‍ അറിയാനാവും.

പുതിയ രൂപകല്‍നയിലുള്ള ആപ്പിള്‍ മാപ്പ്‌സ് അവതരിപ്പിച്ചു, ത്രിഡി പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പടെ നിരവധി ഫീച്ചറുകള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ആപ്പിള്‍ ന്യൂസില്‍ മൈ സ്‌പോര്‍ട്‌സ് ഫീച്ചര്‍ ഉള്‍പ്പെടുത്തി. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങള്‍ പിന്തുടരാന്‍ സാധിക്കും.

പാരന്റല്‍ കണ്‍ട്രോള്‍ പരിഷ്‌കരിച്ചു. സേഫ്റ്റി ചെക്ക് എന്ന പേരില്‍ പുതിയ പ്രൈവസി ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

ഐഫോണ്‍ 8ഉം അതിന് ശേഷം വന്ന ഫോണുകളിലും ഐഓഎസ് 16 ലഭിക്കും.

Content Highlights: apple ios16 launched in wwdc 2022 with new features

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented