ഒട്ടേറെ പുതിയ ഫീച്ചറുകളുമായി ഐഒഎസ്‌ 15 അവതരിപ്പിച്ചു- വിശദമായറിയാം


വെബ് ഡെസ്‌ക്‌

ഐഫോണ്‍ 6എസ് മുതലുള്ള ഐഫോണ്‍ പതിപ്പുകളില്‍ ഐഓഎസ് 15 ലഭിക്കും. ഇതിന്റെ ഡെവലപ്പര്‍ പ്രിവ്യൂ ഉടന്‍ തന്നെ ലഭ്യമാക്കും. അടുത്തമാസമാണ് പബ്ലിക് ബീറ്റ പുറത്തിറക്കുക.

Tim Cook | Screengrab: Youtube|Apple

പ്പിള്‍ ഐഒഎസിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഒഎസ് 15 ഔദ്യോഗികമായി പുറത്തിറക്കി. ഫെയ്‌സ് ടൈം, ഐമെസേജ് പോലെ ഐഒഎസില്‍ ലഭ്യമായ സേവനങ്ങളില്‍ നവീനമായ ചില ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ സ്വകാര്യത ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐഫോണ്‍ 6എസ് മുതലുള്ള ഐഫോണ്‍ പതിപ്പുകളില്‍ ഐഒഎസ് 15 ലഭിക്കും. ഇതിന്റെ ഡെവലപ്പര്‍ പ്രിവ്യൂ ഉടന്‍ തന്നെ ലഭ്യമാക്കും. അടുത്തമാസമാണ് പബ്ലിക് ബീറ്റ പുറത്തിറക്കുക.

ഐഒഎസ് 15 ലെ പുതിയ ഫെയ്‌സ് ടൈം സൗകര്യങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വന്നിട്ടുള്ളത് ഐഒഎസിലെ വീഡിയോ കോള്‍ സേവനമായ ഫെയ്‌സ് ടൈമിലാണ്. കോവിഡ് കാലത്തെ ആശയവിനിമയ സങ്കീര്‍ണതകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. ആ മാറ്റങ്ങളില്‍ ആദ്യത്തേതാണ് സ്‌പേഷ്യല്‍ ഓഡിയോ. വീഡിയോ കോളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് അവര്‍ എല്ലാവരും ഒരു മുറിയിലിരുന്ന് സംസാരിക്കുന്ന അനുഭവം നല്‍കുന്ന ഫീച്ചറാണിത്. വീഡിയോകോളില്‍ ആളുകളുടെ സ്ഥാനമനുസരിച്ചുള്ള ശബ്ദക്രമീകരണം ഫെയ്‌സ്‌ടൈം ഉപയോഗം പുതിയ തലത്തിലേക്കുയര്‍ത്തും.

ഇതിന് സഹായകമാകും വിധം വോയ്‌സ് ഐസൊലേഷന്‍ എന്നൊരു ഫീച്ചറും ഫെയ്‌സ്‌ടൈമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചാത്തല ശബ്ദങ്ങളെ തടഞ്ഞ് സംസാരിക്കുന്നയാളുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കുന്ന സൗകര്യമാണിത്. പശ്ചാത്തല ശബ്ദം ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വൈഡ് സ്‌പെക്ട്രം മോഡിലേക്ക് മാറ്റുകയും ചെയ്യാം.

ഫെയ്‌സ്‌ടൈം കോളില്‍ മുഖങ്ങളെല്ലാം ഗ്രിഡ് വ്യൂവിലാണ് കാണുക. ആരാണ് സംസാരിക്കുന്നത് മനസിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കും വിധമാണ് ഇതിന്റെ രൂപകല്‍പന. പശ്ചാത്തലം മങ്ങിയതാക്കി ആളുകളെ ഫോക്കസ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.

Apple
ഫെയ്‌സ് ടൈം കോളിലേക്ക് ഇനി ലിങ്കുകള്‍ വഴി ആളുകളെ ക്ഷണിക്കാം. ഈ ലിങ്കിലൂടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പിസി ഉപയോക്താക്കള്‍ക്കുമെല്ലാം ഒരു ബ്രൗസര്‍ വഴി ഫെയ്‌സ് ടൈമില്‍ ലോഗിന്‍ ചെയ്യാനാവും. ലിങ്കുകള്‍ മുന്‍കൂട്ടി തയ്യാറാക്കി വീഡിയോ കോളുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കുകയും ആവാം.

ഫെയ്‌സ് ടൈമില്‍ കൊണ്ടുവന്ന മറ്റൊരു പുതിയ ഫീച്ചറാണ് ഷെയര്‍ പ്ലേ. വീഡിയോ കോളില്‍ ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാനും വീഡിയോ കാണാനും സാധിക്കുന്ന സൗകര്യമാണിത്. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി എന്നിവയും തേഡ് പാര്‍ട്ടി സേവനങ്ങളായ ടിക് ടോക്ക്, ഡിസ്‌നി പ്ലസ്, ഹുലു, എച്ബിഓ മാക്‌സ്, മാസ്റ്റര്‍ ക്ലാസ്, എന്‍ബിഎ, പാരാമൗണ്ട് പ്ലസ് തുടങ്ങിയവയും ഷെയര്‍പ്ലേയില്‍ ലഭ്യമാണ്.

ഐമെസേജില്‍ വന്ന മാറ്റങ്ങള്‍

പേഴ്‌സണല്‍ ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും പങ്കുവെക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും എളുപ്പം കാണാന്‍ ഇനി ഐമെസേജില്‍ സാധിക്കും. ചിത്രങ്ങള്‍ക്കായി പുതിയ കൊളാജ്, സ്റ്റാക്ക് ഡിസൈനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം ചിത്രങ്ങള്‍ അയക്കുമ്പോള്‍ അവ ചാറ്റ് വിന്‍ഡോയില്‍ നിന്നുകൊണ്ട് തന്നെ സൈപ്പ് ചെയ്ത് കാണാനും അത് ഒന്നിച്ച് ഗ്രിഡ് ഗാലറിയായി കാണാനും സാധിക്കും. ഐമെസേജില്‍ മറ്റുള്ളവര്‍ അയച്ചു തരുന്നവ ആപ്പിള്‍ ന്യൂസ്, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ഫോട്ടോസ്, സഫാരി, പോഡ്കാസ്റ്റ്‌സ് എന്നിവയില്‍ എളുപ്പം കണാന്‍സാധിക്കും വിധം ക്രമീകരിക്കുകയും ചെയ്യും.

ഐഓഎസ് 15 ലെ പുതിയ നോട്ടിഫിക്കേഷന്‍ ഫീച്ചറുകള്‍

നോട്ടിഫിക്കേഷനുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ആപ്പിള്‍. ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ കണ്ടെത്താനാവും വിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെന്ന് ആപ്പില്‍ പറയുന്നു. ആപ്പ് സമ്മറി എന്ന ഫീച്ചറിലൂടെ ഫോണില്‍ നിരന്തരം നോട്ടിഫിക്കേഷനുകള്‍ വന്നുകൊണ്ടിരിക്കുന്നതിന് പകരം നിശ്ചിത സമയത്ത് അവ സമ്മറിയായി കാണാം.

ഇത് കൂടാതെ ഡു നോട്ട് ഡിസ്റ്റര്‍ബ് (ഡിഎന്‍ഡി) മോഡുകളില്‍ വ്യക്തികളില്‍ നിന്നുള്ള സന്ദേശങ്ങള്‍ കാണിക്കുന്നത് ഒഴിവാക്കാനാവും. നിങ്ങള്‍ ഡിഎന്‍ഡി മോഡില്‍ ആണെന്ന കാര്യം മറ്റുള്ളവരെ അറിയിക്കും. അത്യാവശ്യ സന്ദേശങ്ങളാണെങ്കില്‍ അവ പ്രത്യേകം അറിയിക്കും.

ഡിഎന്‍ഡി മോഡിനെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് ഫോക്കസ് മോഡ് ഉള്ളത്. ഉപയോക്താവിന്റെ അവസ്ഥയ്ക്കനുസരിച്ച് നോട്ടിഫിക്കേഷന്‍ സെറ്റ് ചെയ്യാന്‍ ഇതുവഴി സാധിക്കും. ഉദാഹരണത്തിന് ജോലി സമയം എപ്പോഴാണ്, ഉറങ്ങുന്നതെപ്പോഴാണ് തുടങ്ങിയവ ക്രമീകരിച്ചുവെക്കാം. ഇതിനനുസരിച്ച് നിങ്ങളുടെ മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചുള്ള നോട്ടിഫിക്കേഷനുകള്‍ മാത്രം കാണിക്കും. ഓരോ ഫോക്കസ് മോഡുകള്‍ക്കും അനുസരിച്ച് ഹോം സ്‌ക്രീനുകളും ക്രമീകരിക്കപ്പെടും.

Apple
പുതിയ ഫോട്ടോസ് ഫീച്ചറുകള്‍

ചിത്രങ്ങളില്‍ നിന്ന് ടെക്സ്റ്റ് വേര്‍തിരിച്ചെടുക്കാനാവുന്ന ലൈവ് ടെക്സ്റ്റ് ഫീച്ചര്‍ ആണ് ഇതില്‍ ആദ്യത്തേത്. ചൈനീസ് ഉള്‍പ്പടെ ഏഴ് ഭാഷകള്‍ ഈ ഫീച്ചറിന് തിരിച്ചറിയാനാവും. ഓണ്‍ ഡിവൈസ് ഇന്റലിജന്‍സ് വഴി ചിത്രത്തിലെ വസ്തുക്കളെ തിരിച്ചറിയാനും കഴിയും. ഗൂഗിള്‍ ലെന്‍സിന് സമാനമായ സംവിധാനമാണിത്.

ആപ്പിള്‍ മ്യൂസികിലെ പാട്ടുകള്‍ ഉപയോഗിച്ച് ഫോട്ടോ മെമ്മറീസ് വീഡിയോകളും നിര്‍മിക്കാനാവും.

പുതിയ സെര്‍ച്ച് ഫീച്ചറുകള്‍

സ്‌പോട്ട് ലൈറ്റ് എന്ന സംവിധാനത്തിലൂടെ ചിത്രങ്ങളും ചിത്രങ്ങളിലെ ടെക്സ്റ്റുകളും തിരയാന്‍ സാധിക്കും. ഇത് കൂടാതെ, ആളുകള്‍, സീനുകള്‍, സ്ഥലം, ചിത്രത്തിലെ വസ്തുക്കള്‍ എന്നിവയുടെ അടിസ്ഥാനത്തിലെല്ലാം ചിത്രങ്ങള്‍ ക്രമീകരിക്കപ്പെടും.

റസീപ്റ്റ്, എഴുതിയ കുറിപ്പ്, സ്‌ക്രീന്‍ഷോട്ട് തുടങ്ങിയവയും ഇതുവഴി എളുപ്പം തിരഞ്ഞ് കണ്ടുപിടിക്കാനാവും.

പുതിയ വാലറ്റ്, മാപ്പ്, വെതര്‍ ഫീച്ചറുകള്‍

ഐഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കാതെ തന്നെ കാര്‍ അണ്‍ലോക്ക് ചെയ്ത് ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന അള്‍ട്രാ വൈഡ് ബാന്‍ഡ് പൊസിഷന്‍ അവെയര്‍ ലൊക്കേഷന്‍ പിന്തുണയോടെയാണ് പുതിയ ആപ്പിള്‍ വാലറ്റ് തയ്യാറാക്കിയിരിക്കുന്നത്. വീടിന്റെ വാതില്‍, ഓഫീസ്, ഹോട്ടല്‍ എന്നിവ അണ്‍ലോക്ക് ചെയ്യാനുള്ള സൗകര്യവും താമസിയാതെ ഇതില്‍ ലഭിക്കും.

ആപ്പിള്‍ വാലറ്റ് ഉപയോഗിച്ച് അമേരിക്കയിലെ സര്‍ക്കാര്‍ ഐഡികളും ഡ്രൈവിങ് ലൈസന്‍സുമെല്ലാം സൂക്ഷിക്കാനുള്ള സൗകര്യവും ലഭിക്കും.

കൂടുതല്‍ സംവേദനക്ഷമതയുള്ള ആപ്പിള്‍ മാപ്പ് ആണ് ഐഒഎസ്‌ 15 ല്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുവഴി നഗരങ്ങളുടെ കൂടുതല്‍ വിശദമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും ലേ ഔട്ട് മാറുകയും ചെയുന്ന അപ്‌ഡേറ്റ് വെതര്‍ ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിശദമായ കാലാവസ്ഥാ വിവരങ്ങള്‍ ഇതില്‍ അറിയാനാവും.

ഐപാഡ് ഒഎസ്‌ 15

ഐഒഎസ്‌ 15 നിലെ പുതിയ ഫീച്ചറുകളെ കൂടാതെ ഐപാഡിന്റെ വലിയ സ്‌ക്രീനിന് അനുസരിച്ചുള്ള പുതിയ മാറ്റങ്ങള്‍ ആപ്പിള്‍ അവതരിപ്പിച്ചു.

ഹോം സ്‌ക്രീനിലെ ആപ്പ് ഐക്കണുകള്‍ക്കൊപ്പം ഇനി വിഡ്‌ജെറ്റുകള്‍ വെക്കാനാവും. ഫൈന്റ് മൈ, കോണ്‍ടാക്റ്റ്‌സ്, ഗെയിം സെന്റര്‍, ആപ്പിള്‍ടിവി, ഫോഫോട്ടോസ്, ഫയല്‍സ് ഉള്‍പ്പടെയുള്ളവയ്ക്ക് പുതിയ ചില വിഡ്ജറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്.

മള്‍ടി ടാക്‌സികിങ് കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. സ്പ്ലിറ്റ് സ്‌ക്രീനുകള്‍ കൈകാര്യം ചെയ്യാന്‍ ആപ്പുകള്‍ക്ക് മുകളില്‍ പുതിയ കണ്‍ട്രോളുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഷെല്‍ഫ് എന്ന് വിളിക്കുന്ന പുതിയ ഇടത്തിലേക്ക് വിന്‍ഡോകള്‍ മിനിമൈസ് ചെയ്യാന്‍ സാധിക്കും.

ഐപാഡ് ഒഎസ്‌ 15 ലെ നോട്ട്‌സില്‍ @ എന്ന് ചേര്‍ത്ത് ആളുകളെ മെന്‍ഷന്‍ ചെയ്യാന്‍ സാധിക്കും. നോട്ടുകള്‍ എളുപ്പം കണ്ടെത്താന്‍ ഹാഷ്ടാഗുകളും ഉപയോഗിക്കാം.

ഐപാഡ് ഒഎസ്‌ 15 ല്‍ ഒരു ട്രാന്‍സ്ലേറ്റ് ആപ്പും ഉണ്ടാവും. സ്പ്ലിറ്റ് വ്യൂവില്‍ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിച്ച് എഴുതാന്‍ ഇത് സഹായിക്കും. നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഓട്ടോ ട്രാന്‍സ്ലേറ്റ് അത് തിരിച്ചറിയും. ഭാഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇതില്‍ ഉപയോഗിക്കാനാവും. ചിത്രങ്ങളിലെ ഭാഷകള്‍ തിരിച്ചറിയുന്നതിനായും ഇത് ഉപയോഗിക്കാം.

Content Highlights: apple ios 15 with ne feature updates apple event keynote malayalam

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented