ആപ്പിളില്‍ വീണ്ടും സുരക്ഷാ വീഴ്ച, ഐ ക്ലൗഡ് അക്കൗണ്ടുകളില്‍ ഹാക്കര്‍ കയറി


ഉപയോക്താക്കള്‍ക്ക് ഏത് സമയവും തിരിച്ചെടുക്കാന്‍ കഴിയും വിധം അവരുടെ ഫയലുകള്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യം ഒരുക്കുന്ന സേവനമാണ് ഐക്ലൗഡ്.

പ്പിളില്‍ വന്‍ സുരക്ഷാ വീഴ്ച. ഇതുവഴി ആപ്പിളിന്റെ ഐക്ലൗഡ് അക്കൗണ്ടുകളിലേക്ക് ഹാക്കര്‍ക്ക് ഭാഗികമായി പ്രവേശനം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സുരക്ഷാ വീഴ്ച ആപ്പിള്‍ രഹസ്യമാക്കി വെച്ചുവെന്നും പ്രശ്‌നത്തെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതെ രഹസ്യമായി പരിഹരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

2014 ല്‍ പ്രശസ്ത വനിതകളുടേതുള്‍പ്പടെ 500 സ്വകാര്യ ചിത്രങ്ങള്‍ ഐക്ലൗഡില്‍ നിന്നും ചോര്‍ന്നിരുന്നു. ഈ സംഭവത്തിന് ശേഷം ഐക്ലൗഡ് സ്വകാര്യതയ്ക്ക് ആപ്പിള്‍ വലിയ മുന്‍ഗണന നല്‍കിയിരുന്നു.

ഉപയോക്താക്കള്‍ക്ക് ഏത് സമയവും തിരിച്ചെടുക്കാന്‍ കഴിയും വിധം അവരുടെ ഫയലുകള്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യം ഒരുക്കുന്ന സേവനമാണ് ഐക്ലൗഡ്. ഇതുവഴി ആപ്പിള്‍ ഉപകരണങ്ങളില്‍നിന്നും മാറ്റി മെമ്മറി സ്വതന്ത്രമാക്കാനും, ഫയലുകള്‍ സുക്ഷിതമാക്കി സൂക്ഷിക്കാനും സാധിക്കുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആപ്പിള്‍ ഗുരുതരമായ സുരക്ഷാ വീഴ്ച നേരിട്ടതായി ദി ഹാക്കര്‍ ന്യൂസ് വെബ്‌സൈറ്റ് ആണ് വെളിപ്പെടുത്തിയത്. ഇതുവഴി ഉപയോക്താക്കള്‍ നോട്ട്‌സ് ആപ്പില്‍ ശേഖരിച്ച ഫയലുകള്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചു. കുറിപ്പുകളും, റിമൈന്ററുകളും ശേഖരിച്ചുവെക്കാനുള്ള സേവനമാണ് നോട്ട്‌സ് ആപ്പ്.

തൂര്‍ക്കി സ്വദേശിയായ സുരക്ഷാ ഗവേഷകന്‍ മെലിഹ് സെവിം ആണ് ഐക്ലൗഡിലെ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാണ് സെവിം ഐക്ലൗഡ് അക്കൗണ്ടുകളിലേക്ക് പ്രവേശിച്ചത്.

ഈ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഈ പ്രശ്‌നം അറിയിച്ച തനിക്ക് സുരക്ഷീ വീഴ്ച കണ്ടെത്തുന്നവര്‍ക്ക് നല്‍കാറുള്ള പാരിതോഷികം പോലും നല്‍കാന്‍ ആപ്പിള്‍ തയ്യാറായില്ലെന്ന് മെലിഹ് പറഞ്ഞു. ഒക്ടോബറിലാണ് മെലിഹ് പ്രശ്‌നം കണ്ടെത്തിയത്. നവംബറിലാണ് ഈ പ്രശ്‌നം ആദ്യമായി ആപ്പിളിനെ അറിയിച്ചത്. ശേഷം ഇതേ കുറിച്ച് നിരവധി വിവരങ്ങള്‍ അവര്‍ ചോദിച്ചറിഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ആപ്പിളുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചതിന് ശേഷം അവര്‍ പിന്നീട് സന്ദേശമൊന്നും അയച്ചില്ലെന്ന് മെലിഹ് പറഞ്ഞു.

ഈ ആഴ്ച തന്നെയാണ് ആപ്പിളിലെ ഫെയ്‌സ് ടൈമില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വെളിപ്പെടുത്തലുണ്ടായത്. ഫെയ്‌സ്‌ടൈം ആശയവിനിമയം മറ്റൊരാള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും വിധമുള്ള വീഴ്ചയാണുണ്ടായത്. ഇതേ തുടര്‍ന്ന് ഫെയ്‌സ് ടൈമിലെ ഗ്രൂപ്പ് കോളിങ് ഫീച്ചര്‍ ആപ്പിള്‍ നിഷ്‌ക്രിയമാക്കിയിരുന്നു.

അതേസമയം സുരക്ഷാ പ്രശ്‌നങ്ങള്‍ യഥാസമയം ഉപയോക്താക്കളെ അറിയിക്കാതിരുന്നതിന്റെ പേരില്‍ ആപ്പിള്‍ നിയമനടപടി നേരിടാന്‍ സാധ്യതയുണ്ട്. മെലിഹ് സെവിമിന്റെ വെളിപ്പെടുത്തലല്ലാതെ ഐക്ലൗഡ് ബഗ്ഗിനെ കുറിച്ച് ആപ്പിള്‍ ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഇതുവരെ നടത്തിയിട്ടില്ല. ആരോപണം ശരിയല്ലെന്ന് കണ്ടാല്‍. യൂറോപ്പിലെ ജിഡിപിആര്‍ നിയമം അനുസരിച്ച് നടപടി നേരിട്ടേക്കാം.
content highlights: Apple iCloud bug ‘let ANYONE read your private iPhone notes’

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


migrant workers

1 min

ബംഗാളികളെ പിടിക്കാന്‍ ബംഗാള്‍ സഖാക്കള്‍; രാഷ്ട്രീയപരീക്ഷണവുമായി സിഐടിയു

May 18, 2022

More from this section
Most Commented