ഐഫോണിനൊപ്പം ചാര്‍ജറില്ല; ബ്രസീലില്‍ ആപ്പിളിന് വീണ്ടും പിഴ


Photo: Gettyimages

ആപ്പിളിന് ബ്രസീലില്‍ വീണ്ടും പിഴ ശിക്ഷ. ഐഫോണിനൊപ്പം ചാര്‍ജറുകള്‍ വില്‍ക്കാത്തിന്റെ പേരിലാണ് നടപടി. 10 കോടി ബ്രസീല്‍ റിയല്‍ ആണ് (1.9 കോടി ഡോളര്‍) പിഴ വിധിച്ചത്. ബ്രസീലിലെ ഉപഭോക്താക്കളുടേയും നികുതിദായകരുടേയും അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ സാവോപോളോയിലെ സിവില്‍ കോടതിയാണ് ആപ്പിളിന് പിഴ വിധിച്ചത്. മോശമായ പെരുമാറ്റമാണ് കമ്പനിയുടേതെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആപ്പിള്‍ പ്രതികരിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ രീതിയെന്നാണ് ചാര്‍ജര്‍ ഫോണിനൊപ്പം നല്‍കാത്തതിന് കമ്പനിയുടെ വിശദീകരണം.



എന്നാല്‍ 'ഗ്രീന്‍ ഇനിഷ്യേറ്റീവ്' എന്ന കാരണം പറഞ്ഞ് കമ്പനി നേരത്തെ ഉല്‍പന്നത്തിനൊപ്പം നല്‍കിയ ചാര്‍ജര്‍ അഡാപ്റ്ററുകള്‍ പ്രത്യേകം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുകയാണെന്ന് കോടതി പറഞ്ഞു.

ഐഫോണുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ നല്‍കാത്തതിന്റെ പേരില്‍ ഐഫോണ്‍ വില്‍പന നിര്‍ത്തിവെക്കാന്‍ ബ്രസീലിയന്‍ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. നിരോധനം ഉണ്ടായിട്ടും രാജ്യത്തെ ഐഫോണ്‍ വില്‍പന കമ്പനി തുടര്‍ന്ന. അതിന് പിന്നാലെയാണ് ഇപ്പോല്‍ വീണ്ടും കോടതി പിഴ വിധിച്ചിരിക്കുന്നത്.


Content Highlights: Apple get fine in Brazil over not selling iPhone with a charger

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented