ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12-നൊപ്പം ചാര്‍ജര്‍ നല്‍കണമെന്ന ഉത്തരവുമായി ബ്രസീലിയന്‍ സംസ്ഥാനമായ സാവോ പോളോ. ഇതുവഴി ഐഫോണ്‍ 12, ഐഫോണ്‍ 11, ഐഫോണ്‍ ടെന്‍ആര്‍ എന്നീ മോഡലുകളില്‍ ചാര്‍ജര്‍ അഡാപ്ടറും ലൈറ്റ്‌നിങ് കേബിളും ഉണ്ടാവും.
സാവോപോളോയിലെ കോടതിയുടെ ഉത്തരവ് സാവോപോളോയിലെ ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ പ്രോകോണ്‍-എസ്പി അംഗീകരിക്കുകയായിരുന്നു.
ഐഫോണ്‍ ബോക്‌സില്‍ നിന്നും ചാര്‍ജര്‍ എന്തിന് ഒഴിവാക്കി എന്നത് സംബന്ധിച്ച് ഒക്ടോബറില്‍ ഏജന്‍സി ആപ്പിളിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ തിരുമാനം ഉപയോക്താക്കളെ ബാധിക്കുമോ എന്നും പരിസ്ഥിതിയെ കാര്യമായി സ്വാധിനിക്കുമോയെന്നും ഏജന്‍സി ചോദിച്ചു.
ഭൂരിഭാഗം ഉപയോക്താക്കളുടേയും കയ്യില്‍ ചാര്‍ജര്‍ ഉണ്ടെന്നും അതിനാല്‍ ചാര്‍ജര്‍ ഒഴിവാക്കുന്നതിലൂടെ കാര്‍ബണ്‍ വികിരണം കുറയ്ക്കാനാവുമെന്നുമായിരുന്നു ആപ്പിളിന്റെ പ്രതികരണം. എന്നാല്‍ ഈ വിശദീകരണത്തില്‍ ഏജന്‍സി തൃപ്തരായില്ല.
ഉല്‍പ്പന്നത്തിന്റെ ഉപയോഗത്തിന് ചാര്‍ജര്‍ അനിവാര്യമാണെന്നും അത് പ്രധാന ഉല്‍പ്പന്നത്തിനൊപ്പം നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഏജന്‍സി പറയുന്നു.
ആപ്പിളിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് സാവോ പോളോ ഉത്തരവിറക്കിയിരിക്കുന്നത്. ഈ നടപടി രാജ്യ വ്യാപകമായി നടപ്പിലാക്കാന്‍ ബ്രസീലിലെ നാഷണല്‍ കണ്‍സ്യൂമര്‍ സെക്രട്ടറി ശ്രമിക്കുന്നുണ്ട്. എന്തായാലും കോടതിയുടെ ഉത്തരവ് ബാധകമാവുന്നയിടങ്ങളിലെല്ലാം ആപ്പിളിന് ഐഫോണ്‍ 12 മോഡലുകള്‍ക്കൊപ്പം ചാര്‍ജര്‍ കൂടി നല്‍കേണ്ടി വരും.
നേരത്തെ ഫ്രാന്‍സും സമാനമായ ഉത്തരവ് ഇറക്കിയിരുന്നു.
Content Highlights: apple forced to ship charger with iphone 12 units