Apple Logo | Photo: Gettyimages
ഫോള്‍ഡബിള്‍ ഐപാഡ് 2024 ആദ്യം തന്നെ എത്തിയേക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ. പരിഷ്‌കരിച്ച ഐപാഡ് മിനി പതിപ്പോടുകൂടിയാവും ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഉപകരണ നിര്‍മാതാക്കളായ ആന്‍ജി ടെക്‌നോളജിയില്‍ നിന്നുള്ള കാര്‍ബണ്‍ ഫൈബര്‍ കിക്ക് സ്റ്റാന്‍ഡും ഐപാഡിനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2026 വരെ ഫോള്‍ഡബിള്‍ ഐപാഡോ മാക്ക്ബുക്കോ പുറത്തിറക്കാന്‍ ഇടയില്ല എന്നാണ് ഡിസ്‌പ്ലേ സപ്ലൈചെയ്ന്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റായ റോസ് യങ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിലും നേരത്തെ 2024 തുടക്കത്തില്‍ തന്നെ ഫോള്‍ഡബിള്‍ ഐപാഡ് പുറത്തിറങ്ങുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
രണ്ട് സ്‌ക്രീനുകളുള്ള ഫോള്‍ഡബിള്‍ ഡിവൈസ് ആയിരിക്കും ഇതെന്നാണ് ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. മാക്ക് ബുക്ക് പോലെ തുറക്കുന്ന ഈ ഡിവൈസിലെ ഒരു സ്‌ക്രീന്‍ വിര്‍ച്വല്‍ കീബോര്‍ഡ് ആയി ഉപയോഗിക്കാനാവുംവിധമായിരിക്കും. എങ്കിലും ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പുറത്തിറങ്ങിയേക്കുമെന്നാണ് ഗുര്‍മന്റെ പ്രവചനം.
Content Highlights: apple foldable ipad may arrive in 2024
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..