മുന്‍ ഡിസൈനിങ് മേധാവിയായ ജോണി ഐവുമായുള്ള കരാര്‍ അവസാനിപ്പിച്ച് ആപ്പിള്‍


ഇരു കക്ഷികളും തമ്മിലുള്ള കരാര്‍ ഐവിനെ ആപ്പിളിന് വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു

Jony Ive and Tim Cook | Photo: Gettyimages

ഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ജോണി ഐവ് എന്ന ജോനാതന്‍ ഐവ്. 2019 ലാണ് അദ്ദേഹം ആപ്പിള്‍ വിട്ടത്. തുടര്‍ന്ന്‌ അദ്ദേഹം സ്വന്തമായി തുടങ്ങിയ 'ലവ്ഫ്രം' എന്ന ഡിസൈന്‍ കമ്പനി ആപ്പിളുമായി 10 കോടി ഡോളറിന്റെ കരാറിലേര്‍പ്പെട്ടിരുന്നു. ഇതുവഴി ലവ്ഫ്രമിന്റെ മുഖ്യ ഉപഭോക്താവായിരുന്നു ആപ്പിള്‍.

ഇപ്പോഴിതാ ഐവും ആപ്പിളും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദശാബ്ദക്കാലത്തെ ബന്ധമാണ് ഇതുവഴി ഇല്ലാതാവുന്നത്.

ഇരു കക്ഷികളും തമ്മിലുള്ള കരാര്‍ ഐവിനെ ആപ്പിളിന് വെല്ലുവിളി സൃഷ്ടിക്കുന്ന മറ്റ് ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് നിയന്ത്രിച്ചിരുന്നു. അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് പോലുള്ള ഭാവി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ ലവ്ഫ്രം ഡിസൈന്‍ കമ്പനിയെ അറിയിക്കുമെന്നും കരാര്‍ ഉറപ്പാക്കിയിരുന്നു.

ഇപ്പോള്‍ കരാര്‍ പുതുക്കേണ്ട സമയമാണ്. എന്നാല്‍ അത് വേണ്ടെന്ന തീരുമാനത്തിലാണ് ഇരു കക്ഷികളും. ഐവിന്റെ സ്ഥാപനത്തിന് വേണ്ടി പണം ചിലവാക്കുന്നത് ചോദ്യം ചെയ്ത് ആപ്പിളിലെ ചില ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. ഇത് കൂടാതെ ആപ്പിളിന്റെ നിരവധി ഡിസൈനര്‍മാര്‍ കമ്പനിയില്‍ നിന്ന് രാജിവെച്ച് ഐവിനൊപ്പം പോയതും ഉദ്യോഗസ്ഥരെ നിരാശരാക്കിയിരുന്നു.

ഇത് കൂടാതെ ആപ്പിളിന്റെ സമ്മതമില്ലാതെ മറ്റ് ഉപഭോക്താക്കളെ ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം ഐവും ആഗ്രഹിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ആപ്പിളില്‍ ഐവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാര്‍ക് ന്യൂസണും ലവ് ഫ്രമിന്റെ ഭാഗമാണ്. 1998 മുതല്‍ ആപ്പിളിന്റെ അവിഭാജ്യ ഘടകമായിരുന്നു ജോണി ഐവ്. ആപ്പിളിന്റെ ഐമാക്, പവര്‍ ബുക് ജി4, ജി4 ക്യൂബ്, മാക് ബുക്, യുണിബൊഡി മാക്ബുക് പ്രൊ, മാക്ബുക് എയ്ര്, ഐപോഡ്, ഐഫോണ്‍, ഐപാഡ് തുടങ്ങിയവയെല്ലാം അദ്ദേഹം രൂപകല്‍പന ചെയ്തവയാണ്.

Content Highlights: Apple ends consulting agreement with Jony Ive design firm love from

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented