പ്പിളുമായി ചേര്‍ന്ന് അന്തര്‍ദേശീയ ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷന്‍ ചില അതിഥികള്‍ക്ക് അവരുടെ ഹോട്ടല്‍ മുറിയുടെ താക്കോല്‍ ആപ്പിള്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നു. അമേരിക്കയിലെ ആറ് ഹയാത്ത് ഹോട്ടലുകളിലാണ് ഈ സൗകര്യമുണ്ടാവുക. 

ഹോട്ടല്‍ മുറികളുടെ താക്കോല്‍ ആപ്പിള്‍ വാലറ്റില്‍ ലഭ്യമാക്കുന്ന ആദ്യ ഹോട്ടല്‍ ബ്രാന്‍ഡ് ആണ് തങ്ങളെന്ന് ഹയാത്ത് ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ഇതോടെ ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക് അവരുടെ ഐഫോണോ ആപ്പിള്‍ വാച്ചോ ഉപയോഗിച്ച് മുറിയുടെ വാതില്‍ തുറക്കാന്‍ സാധിക്കും. ഹോട്ടലില്‍ താക്കോല്‍ ആവശ്യമുള്ള മറ്റ് സ്ഥലങ്ങളിലും ഈ സംവിധാനം ഉപയോഗിക്കാനാവും. 

നിലവില്‍ ആറ് ഹോട്ടലുകളിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും താമസിയാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സൗകര്യം അവതരിപ്പിക്കാനാണ് ഹയാത്തിന്റെ ലക്ഷ്യം. 

ഐഒഎസ് 15 ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളും വാച്ച് ഓഎസ് 8 ഉള്ള ആപ്പിള്‍ വാച്ചുകളും ഉപയോഗിച്ചാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. റിസര്‍വേഷന്‍ പൂര്‍ത്തിയായാല്‍ വേള്‍ഡ് ഓഫ് ഹയാത്ത് ആപ്പ് ഉപയോഗിച്ച് മുറിയുടെ കീ ആപ്പിള്‍ വാലറ്റിലേക്ക് മാറ്റാം. 

കീയില്‍ റൂമിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. മുറി ചെക്കിന്‍ ചെയ്യാന്‍ സമയമാവുമ്പോള്‍ മാത്രമേ കീ ആക്റ്റിവേറ്റ് ആവുകയുള്ളൂ. മുറി മാറ്റേണ്ടതുണ്ടെങ്കില്‍ ആപ്പ് വഴി സാധിക്കും. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്ന ഉടന്‍ കീ ഡീ ആക്റ്റിവേറ്റ് ആവും. 

Content Highlights: Apple and Hyatt begin rolling out hotel keys in Apple Wallet