പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി.)യുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാര്‍ത്തയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് അവരുടെ സേവനങ്ങളിൽ അനുവദിക്കരുതെന്ന് ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയം. 2021-ലെ ഐ.ടി. നിയമ ഭേദഗതി കരടിലാണ് മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം. ജനുവരി 17-നാണ് ഭേദഗതിയുടെ കരട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റോ സർക്കാർ അംഗീകാരമുള്ള മറ്റ് ഫാക്ട് ചെക്കിങ് ഏജൻസികളോ സർക്കാർ സ്ഥാപനങ്ങളോ വകുപ്പുകളോ, വ്യാജമെന്നും തെറ്റാണെന്നും കണ്ടെത്തിയിട്ടുള്ള വിവരങ്ങൾ തങ്ങളുടെ ഉപയോക്താക്കള്‍ ഹോസ്റ്റ് ചെയ്യുകയോ പ്രദർശിപ്പിക്കുകയോ അപ് ലോഡ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ശേഖരിച്ചുവെക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകള് ഉറപ്പുവരുത്തണമെന്ന് ഭേദഗതി നിർദേശിക്കുന്നു.
സോഷ്യൽ മീഡിയാ സേവനങ്ങൾ, ഓൺലൈൻ ഗെയിമിങ് സേവനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുള്ള ഭേദഗതികളാണ് മന്ത്രാലയം കരടിൽ നിർദേശിച്ചിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ വസ്തുത പരിശോധിക്കുന്നതിനായി 2019-ലാണ് പി.ഐ.ബി. ഫാക്ട് ചെക്ക് യൂണിറ്റ് തുടങ്ങിയത്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസിയായ പിഐബി വ്യാജമാണെന്ന് കണ്ടെത്തുന്ന എല്ലാ വിവരങ്ങളും തടയണമെന്ന നിർദേശം, ഭരണകൂടം സ്വന്തം താൽപര്യങ്ങൾക്ക് ദുരുപയോഗം ചെയ്തേക്കാമെന്ന വിമർശനം ഉയരുന്നുണ്ട്.
Content Highlights: PIB's Fact-Check Unit , 'Fake' Must Be Taken Down, New IT rule amendmend
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..