Photo: Screenshot
ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് പുതിയ ഫീച്ചര്‍ കൂടിയെത്തുന്നു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ ഫോണില്‍ 15 മിനിറ്റിനുള്ളിലെ സെര്‍ച്ച് ഹിസ്റ്ററി നീക്കം ചെയ്യാന്‍ സാധിക്കും.
നിലവില്‍ ഈ സംവിധാനം എല്ലാവരിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിള്‍ അക്കൗണ്ട് സെറ്റിങ്‌സ് പേജില്‍ ഇതിനായുള്ള ഓപ്ഷന്‍ ലഭിക്കും.
2021 ജൂലായില്‍ ഈ സൗകര്യം ആപ്പിള്‍ ഫോണുകളിൽ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഇത് അവതരിപ്പിക്കുമെന്ന് പറഞ്ഞ തീയ്യതിയില്‍ കാലതാമസം നേരിടുകയായിരുന്നു. വരുന്ന ആഴ്ചകളില്‍ തന്നെ ഈ സൗകര്യം എല്ലാവര്‍ക്കുമായി ലഭിച്ചേക്കും.
ഗൂഗിളിന്റെ സെര്‍ച്ച് ആപ്പിലാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുക. ആന്‍ഡ്രോയിഡ് ഫോണിലെ സെര്‍ച്ച് ബാര്‍ വഴിയുള്ള തിരയലുകളാണ് ഈ രീതിയില്‍ നീക്കം ചെയ്യാന്‍ സാധിക്കുക.
ഏതെല്ലാം പ്ലാറ്റ്‌ഫോമുകളിലാണ് ഈ സൗകര്യം അവതരിപ്പിക്കുകയെന്ന് കഴിഞ്ഞ ഐ/ഒ കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ തന്നെ ഈ സൗകര്യം ഡെസ്‌ക് ടോപ്പിലും അവതരിപ്പിക്കാന്‍ സാധ്യതയുണ്ടോ എന്ന് വ്യക്തമല്ല.
ഗൂഗിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണഫറന്‍സാണ് ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സ്. മെയ് 11, 12 തീയ്യതികളിലാണ് ഇത്തവണത്തെ കോണ്‍ഫറന്‍സ് നടക്കുന്നത്.
Content Highlights: google, android new feature, search history
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..