Photo: Google
ആന്‍ഡ്രോയിഡ് 14 ഒ.എസ്. ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആന്‍ഡ്രോയിഡ് ഒ.എസ്. പതിപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ബീറ്റാ പതിപ്പുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോണ്‍ 16 മാതൃകയില്‍ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്ന ലോക്ക് സ്‌ക്രീന്‍, മെച്ചപ്പെട്ട ക്യാമറ, ഓഡിയോ ഓവര്‍ യുഎസ്ബി ഉള്‍പ്പടെ ഒട്ടനവധി പുതുമകളുമായാണ് ഒ.എസ്. എത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവവും ആന്‍ഡ്രോയിഡ് 14 നല്‍കുമെന്ന് ഗൂഗിള്‍ പറയുന്നു.
ആന്‍ഡ്രോയിഡ് ഡെവലപ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. മറ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതാത് കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ബീറ്റാ ഒ.എസ്. ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍ ഈ ബീറ്റാ പതിപ്പുകളില്‍ മറ്റ് ആന്‍ഡ്രോയിഡ് ഫോണ്‍ കമ്പനികള്‍ ഉള്‍പ്പെടുത്താനിടയുള്ള അവരുടെതായ കസ്റ്റമൈസ്ഡ് ഫീച്ചറുകള്‍ ഈ ബീറ്റാ പതിപ്പില്‍ ഉണ്ടാവില്ല.
ആന്‍ഡ്രോയിഡ് 14 ബീറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഫോണുകള്‍.
Pixel 4a (5G), Pixel 5 and 5a, Pixel 6 and 6 Pro, Pixel 6a, Pixel 7 and 7 Pro, Pixel 7a, Pixel Fold, Pixel Pad, Vivo X90 Pro, iQOO 11, Lenovo Tab Extreme, Nothing Phone (1), Oppo Find N2, Oppo Find N2 Flip, OnePlus 11, Tecno Camon 20 series, Realme GT 2 Pro, Xiaomi 13 Pro, Xiaomi 13, Xiaomi 12T, Xiaomi Pad 6
Content Highlights: android 14 announced how to download
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..