ആന്‍ഡ്രോയിഡ് 13 ബീറ്റ 2 പ്രഖ്യാപിച്ചു; പുതിയ വിവരങ്ങള്‍ അറിയാം


ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

Photo: Google

ന്‍ഡ്രോയിഡ് 13 ബീറ്റ 2 ഗൂഗിള്‍ പ്രഖ്യാപിച്ചു. ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സിലാണ് പുതിയ ഓ.എസ്. പതിപ്പ് അവതരിപ്പിച്ചത്. താമസിയാതെ തന്നെ അനുയോജ്യമായ പിക്‌സല്‍ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 13 ബീറ്റ 2 എത്തും. ചെറിയ ചില മാറ്റങ്ങളുമായാണ് പുതിയ ബീറ്റ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്‌.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെബ്‌സൈറ്റില്‍നിന്നു പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ബീറ്റ പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മറ്റ് ചില കമ്പനികളുടെ മുന്‍നിര ഫോണുകളിലും ആന്‍ഡ്രോയിഡ് 13 ബീറ്റ ലഭ്യമാക്കിയിട്ടുണ്ട്. റിയല്‍മി ജിടി2 പ്രോ, വണ്‍പ്ലസ് 10 പ്രോ തുടങ്ങിയ ഫോണുകള്‍ അതില്‍ ചിലതാണ്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 23 ബീറ്റ. ഉപയോഗിച്ച് നോക്കി പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിനും ഡെവലപ്പര്‍മാര്‍ക്ക് ഓഎസിന് അനുയോജ്യമായ വിധത്തില്‍ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുമെല്ലാം വേണ്ടിയാണ് ബീറ്റ പതിപ്പ് പുറത്തിറക്കുന്നത്. ബീറ്റ ടെസ്റ്റ് കഴിഞ്ഞതിന് ശേഷമേ ഓഎസിന്റെ അന്തിമ പതിപ്പ് അവതരിപ്പിക്കുകയുള്ളൂ.

ഒട്ടനവധി മാറ്റങ്ങള്‍ ആന്‍ഡ്രോയിഡ് 13-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പുകള്‍ നോട്ടിഫിക്കേഷനുകള്‍ അയക്കുന്നത് നിയന്ത്രിക്കുന്ന പുതിയ പെര്‍മിഷന്‍ സെറ്റിങ്‌സ് ഉള്‍പ്പെടുത്തി. അടുത്തുള്ള ഉപകരണങ്ങളുമായി പെയര്‍ ചെയ്യുന്നതിനും ഫയലുകള്‍ എടുക്കുന്നതിനും മെച്ചപ്പെട്ട പെര്‍മിഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഫോട്ടോ പിക്കര്‍, എച്ച്ഡിആര്‍ വീഡിയോ സപ്പോര്‍ട്ട് എന്നിവയുണ്ട്.

മെച്ചപ്പെട്ട മെറ്റീരിയല്‍ യു ഡിസൈന്‍ ലാഗ്വേജാണ് ആന്‍ഡ്രോയിഡ് 13-ലുള്ളത്. തീമുകള്‍ക്കനുസരിച്ച് ഐക്കണുകളുടെ നിറം ക്രമീകരിക്കാന്‍ ഇതില്‍ സൗകര്യമുണ്ടാവും. ടാബ് ലെറ്റുകള്‍ക്കും, ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് വേണ്ടിയും ഉള്ള പലവിധ പരിഷ്‌കാരങ്ങള്‍ ആന്‍ഡ്രോയിഡ് 13-ലുണ്ട്.


Content Highlights: Android 13 beta, google, Google I/O 2022, New Android Version

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented