പ്രതീകാത്മക ചിത്രം | Photo: Google
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 11 ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും പുതിയ അപ്ഡേറ്റിനായി ഇന്ത്യയിലെ പിക്സല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. പതിവ് പോലെ ഗൂഗിള്‍ പിക്സല്‍ ഫോണുകളിലാണ് ആന്‍ഡ്രോയിഡ് 11 ഓഎസ് എത്തുക. എന്നാല്‍ ലോകത്ത് എല്ലായിടത്തും ഒരേ സമയം പുതിയ അപ്ഡേറ്റ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാത്തിരിക്കേണ്ടി വരുമെങ്കിലും ഇന്ത്യക്കാര്‍ക്ക് അധികനാള്‍ അത് വേണ്ടിവരില്ല. കാരണം അടുത്തയാഴ്ചയില്‍ ഇന്ത്യയിലെ പിക്സല്‍ ഫോണുകളില്‍ അപ്ഡേറ്റ് എത്തും. ഇക്കാര്യം ഒരു കമ്പനി വക്താവ് ആന്‍ഡ്രോയിഡ് സെന്ട്രലിന് നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ആന്‍ഡ്രോയിഡ് 11 ഓഎസിനെ തയ്യാറാക്കേണ്ടതിനാണ് ഈ അധിക സമയം.
പിക്സല്‍ 4 എക്സ്എല്‍, പിക്സല്‍ 4, പിക്സല്‍ 3 എ എക്സ്എല്‍, പിക്സല്‍ 3 എ, പിക്സല്‍ 3, പിക്സല്‍ 3 എക്സ്എല്‍, പിക്സല്‍ 2, പിക്സല്‍ 2 എക്സ്എല്‍ തുടങ്ങിയ സ്മാര്‍ട്ട്ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിക്കും.
അതേസമയം എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടി ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന് ഇന്ന് പുറത്തിറക്കി.
ആന്‍ഡ്രോയിഡ് 10 ( ഗോ എഡിഷന്) നേക്കാള്‍ 20 ശതമാനം വേഗത്തില്‍ ആന്‍ഡ്രോയിഡ് 11 ല്‍ (ഗോ എഡിഷന്) ആപ്ലിക്കേഷനുകള്‍ തുറന്നു വരും. ആന്‍ഡ്രോയിഡ് 11 ലെ ചില പുതിയ ഫീച്ചറുകള്‍ ഗോ എഡിഷനിലും ലഭിക്കും. ഇത് കൂടാതെ മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍. ഒറ്റത്തവണത്തേക്ക് പെര്മിഷന് നല്‍കാനുള്ള സൗകര്യം. ഏറെ കാലം ഉപയോഗിക്കാതിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് നല്കിയ പെര്‍മിഷനുകള്‍ നിര്‍ത്തിവെക്കുന്ന സൗകര്യം എന്നിവ ആന്‍ഡ്രോയിഡ് 11 ല്‍ ലഭിക്കും. ഈ മാറ്റങ്ങള്‍ ഗൂഗിള്‍ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും.
Content Highlights: android 11 os update pixel phones india users
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..