മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 11 ന്റെ സ്റ്റേബിള്‍ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. പിക്‌സല്‍ 2 മുതല്‍ പിക്‌സല്‍ 4എക്‌സ് എല്‍ വരെയുള്ള ഗൂഗിള്‍ ഫോണുകളിലേക്കാണ് ഓഎസ് അവതരിപ്പിച്ചത്. പതിവ് പോലെ പിക്‌സല്‍ ഫോണുകളിലാണ് പുതിയ ഓഎസ് ആദ്യം എത്തുക. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സോഫ്റ്റ് വെയറിന്റെ ബീറ്റാ പതിപ്പ് ആദ്യമായി പുറത്തിറക്കിയത്. 

ഷാവോമി, ഓപ്പോ, വണ്‍പ്ലസ്, റിയല്‍മി ഫോണുകളില്‍ ഇന്ന് മുതല്‍ പബ്ലിക് ബീറ്റാ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങും. ഈ ബ്രാന്‍ഡുകളുടെ ഫോണുകളില്‍ തന്നെയായിരിക്കും മറ്റ് ഫോണുകളേക്കാള്‍ മുമ്പ് ആന്‍ഡ്രോയിഡ് 11 സ്‌റ്റേബിള്‍ അപ്‌ഡേറ്റ് എത്തുക. 

പിക്‌സല്‍ ഫോണുകളിലാണ് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകള്‍ ആദ്യം എത്താറുള്ളത്. മറ്റ് ബ്രാന്‍ഡുകളുടെ ഫോണുകളില്‍ നിന്ന് വ്യത്യസ്തനായി ചില അധിക സൗകര്യങ്ങളും പിക്‌സല്‍ ഫോണുകളില്‍ ഉണ്ടാവാറുണ്ട്. 

പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനേക്കാളുപരി നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ആന്‍ഡ്രോയിഡ് 11 ശ്രദ്ധിച്ചിരിക്കുന്നത്. 

പിക്‌സല്‍ 2, പിക്‌സല്‍ 2 എക്‌സ്എല്‍, പിക്‌സല്‍ 3, പിക്‌സല്‍ 3 എക്‌സ്എല്‍, പിക്‌സല്‍ 3 എ, പിക്‌സല്‍ 3 എ എക്‌സ് എല്‍, പിക്‌സല്‍ 4, പിക്‌സല്‍ 4 എക്‌സ് എല്‍, മി 10, മി 10 പ്രോ, വണ്‍പ്ലസ് 8 വണ്‍പ്ലസ് 8 പ്രോ, വണ്‍പ്ലസ് 7 ടി പ്രോ, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7, വണ്‍പ്ലസ് 6 ടി.


നോക്കിയ 1 പ്ലസ്, നോക്കിയ 1.3, നോക്കിയ 2.2, നോക്കിയ 2.3  നോക്കിയ 3.1 പ്ലസ്, നോക്കിയ 3.2, നോക്കിയ 4.2, നോക്കിയ 5.3, നോക്കിയ 6.2, നോക്കിയ 7.2, നോക്കിയ 8.1, നോക്കിയ 8.3, നോക്കിയ 9 പ്യുവര്‍വ്യൂ

ഗാലക്‌സി സെഡ് ഫ്‌ളിപ്പ്, ഗാല്ക്‌സി ഫോള്‍ഡ്, ഗാലക്‌സി എസ്20 അള്‍ട്രാ, ഗാലക്‌സി എസ്20 പ്ലസ്, ഗാലക്‌സി എസ്20, ഗാലക്‌സി എസ്10 ലൈറ്റ്, ഗാലക്‌സി നോട്ട് 10 പ്ലസ്, ഗാലക്‌സി നോട്ട് 10, ഗാലക്‌സി എസ്10 പ്ലസ്, ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10ഇ, ഗാലക്‌സി എ7വണ്‍, ഗാലക്‌സി എ51, ഗാലക്‌സി എ31 തുടങ്ങിയ ഫോണുകളില്‍ ആന്‍ഡ്രോയിഡ് 11 അപ്‌ഡേറ്റ് ലഭിക്കും. 

Content Highlights: android 11 os launch  pixel phones