പ്രതീകാത്മക ചിത്രം | Photo: facebook.com|colorosglobal
ആന്‍ഡ്രോയിഡ് 11 ഓഎസിന്റെ സ്‌റ്റേബിള്‍ വേര്‍ഷന്‍ ഗൂഗിള്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ആന്‍ഡ്രോയിഡ് ഓഎസ് ആദ്യം ഫോണുകളിലെത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നാണ് ഓപ്പോ.
ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 11 ഓഎസ് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ ഓപ്പോ ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 11 ബീറ്റാ പതിപ്പ് പുറത്തിറക്കി.
ഓപ്പോയുടെ ഫൈന്റ് എക്‌സ്2 സീരീസ്, റെനോ 3 സീരീസ് (4ജി) എന്നിവയുടെ ഉപയോക്താക്കള്‍ക്ക് കളര്‍ ഓഎസ് 11 പബ്ലിക് ബീറ്റാ അപ്‌ഡേറ്റ് ലഭിക്കും.
സെപ്റ്റംബര്‍ 14 ന് കളര്‍ ഓഎസ 11 ബീറ്റാ ഔദ്യോഗികമായി അവതരിപ്പിക്കും. ഈ ചടങ്ങില്‍ വെച്ച് പുതിയ ഓഎസിലെ സൗകര്യങ്ങള്‍ കമ്പനി പരിചയപ്പെടുത്തും. ഓഎസിന്റെ റോള്‍ ഔട്ട് പ്ലാന്‍ എങ്ങനെയാണെന്നും ഈ ചടങ്ങില്‍ കമ്പനി വ്യക്തമാക്കും.
Content Highlights: android 11 os based OPPO color OS 11 unveiled
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..